ഇത് ഹോളിവുഡ് സ്‌റ്റൈല്‍; ഭാര്യയോട് വഴക്കടിച്ച് അക്രമാസക്തനാകുന്ന നടന്‍ ജോണി ഡെപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

depp

ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും

ലോസ് ഏഞ്ചല്‍സ്: നടിയും ഭാര്യയുമായ ആംബര്‍ ഹേര്‍ഡിന് നേരെ ആക്രോശിച്ച് അക്രമാസക്തനാകുന്ന ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. രോഷാകുലനായ ഡെപ്പ് അടുക്കളയില്‍ ഭാര്യക്കെതിരെ അക്രമാസക്തമാകുന്നതും വൈന്‍ ബോട്ടില്‍ എറിയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

താന്‍ ചിത്രീകരിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞ ഡെപ്പ് ഡെപ്പ് ക്യാമറ പിടിച്ചുവലിക്കുന്നതും വീഡിയോയിലുണ്ട്. നേരത്തെ ഡെപ്പ് ഐഫോണ്‍ തന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞെന്ന് ആരോപിച്ച് ആംബര്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് മുന്‍പ് ചിത്രീകരിച്ചതാണ് വീഡിയോ.

വെറും 15 മാസം മാത്രം നീണ്ടു നിന്ന ഇരുവരുടേയും ദാമ്പത്യം വിവാഹമോചനത്തിന്റെ വക്കിലാണ്. ജോണി ഡെപ്പില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ആംബര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വീഡിയോ വന്നിരിക്കുന്നത്. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് ആംബര്‍ വിവാഹമോചന ഹര്‍ജിയില്‍ പറയുന്നുണ്ട്.

depp-3

ഇതിനിടെ വീഡിയോ വിവിധ മാധ്യമങ്ങളില്‍ വന്നതോടെ ഇത് എഡിറ്റ് ചെയ്തതാണെന്നും അതില്‍ ആംബര്‍ ചിരിക്കുന്ന രംഗങ്ങളുണ്ടെന്നും ആരോപിച്ച് ഡെപ്പിന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ വീഡിയോ താനല്ല പുറത്തു വിട്ടതെന്ന് പറഞ്ഞ് ആംബറും രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top