പാകിസ്താന്റെ സ്വാതന്ത്യദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായ് സമര്‍പ്പിക്കുന്നുവെന്ന് പാക് ഹൈക്കമ്മീഷണര്‍; സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാടും

abdul-basitദില്ലി: പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം സ്വാന്തന്ത്ര്യം സ്വന്തമാക്കാന്‍ പോകുന്ന കാശ്മീരിനായി സമര്പ്പിക്കുന്നുവെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ഈ വര്‍ഷതതെ പാക്‌സിതാന്റെ സ്വാതന്ത്ര്യദിനാഘോഷം ഭാവിയില്‍ സ്വതന്ത്രമാകാന്‍ പോകുന്ന കശ്മീരിന്റെ നാമത്തില്‍ നടത്തുമെന്ന് ദില്ലിയില്‍ പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ നടത്തുന്ന ജീവത്യാഗം വെറുതെയാവില്ലെന്നും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്കായി പാകിസ്താന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും അബ്ദുള്‍ ഖാസിത് പറഞ്ഞു.

കശ്മിരിലെ സംഘര്‍ഷത്തെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മറുകി കൊണ്ടിരിക്കെയാണ്
പാക് ഹൈക്കമ്മീഷണറുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പരാമര്‍ശം. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ പാകിസ്താന്‍ ഇടപെടേണ്ട കാര്യമില്ലെന്നും നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലതയത്തില്‍ നിന്നും പ്രതികരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് പാക് വൃത്തങ്ങളും രംഗത്തെത്തി.

DONT MISS
Top