ഇന്ത്യന്‍ മെഡല്‍ മോഹം ഒമ്പതാം ദിനം പൂവണിയുമോ?; പ്രതീക്ഷ നല്‍കി ദീപയും ഹോക്കി ഇന്ത്യയും

ദിപാ കര്‍മാക്കര്‍ (ഫയല്‍ ചിത്രം)

ദിപാ കര്‍മാക്കര്‍ (ഫയല്‍ ചിത്രം)

റിയോ ഡി ജെനീറോ: ഒളിമ്പിക്‌സ് വൊള്‍ട്ട് ഇനത്തില്‍ ഫൈനലില്‍ മത്സരിക്കുന്ന ദീപ കര്‍മ്മാക്കറില്‍ തന്നെയാണ് ഇന്ത്യ ഏറെ ആകാംഷയോടെ പ്രതീക്ഷ പുലര്‍ത്തുന്നത്. ഫൈനല്‍ യോഗ്യത നേടി ജിംനാസ്റ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച ദീപ കര്‍മ്മാക്കര്‍ സ്വര്‍ണ്ണ നേട്ടത്തിനുള്ള തിരക്കഥ മെനയുന്ന തിരക്കിലാണ്.

thequint%2F2016-08%2Fcb2ed038-d44d-419f-bca2-a1d74daa6175%2FRIO-DAY-9 (1)

വ്യക്തിഗത വൊള്‍ട്ട് ഇനത്തില്‍ എട്ടാമതായി അവസാനിച്ചതോടെയാണ്, 22 വയസ്സുകാരി ദീപ കര്‍മ്മാക്കര്‍ ഫൈനല്‍ റൗണ്ട് യോഗ്യത നേടിയിരുന്നത്. 51.665 എന്ന ശരാശരി സ്‌കോറുമായാണ് മൂന്നാം സബ്-ഡിവിഷനില്‍ ദീപ കര്‍മ്മാക്കര്‍ മത്സരിച്ചത്. വൊള്‍ട്ടിലെ ആദ്യ അവസരത്തില്‍ തന്നെ ‘പ്രൊഡുനോവ’ യിലൂടെ, 15.100 എന്ന സ്‌കോറാണ് ദീപ കര്‍മ്മാക്കര്‍ കരസ്ഥമാക്കിയിരുന്നത്. മത്സരശേഷം ആറാമതായി നിലനിന്നിരുന്ന ദീപ കര്‍മ്മാക്കര്‍ പിന്നീട് വൊള്‍ട്ട് ഇനത്തില്‍ യു.എസ് താരം സിമോണ്‍ ബൈല്‍സിന്റെ 16.050 സ്‌കോറും, കാനഡയുടെ ഷാലന്‍ ഓല്‍സനിന്റെ 14.950 എന്ന സ്‌കോറിനെയും തുടര്‍ന്ന് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ സ്ഥാനം കരസ്ഥമാക്കിയ ബ്രസീലിയന്‍ താരം റെബേക്ക അന്‍ഡ്രാഡെയും, രണ്ടും മൂന്നും സ്ഥാനം നേടിയ റഷ്യന്‍ താരങ്ങളായ സെഡ തുത്ഖാലിയനും, അലിയ മുസ്തഫിനയും കടുത്ത മത്സരമാണ് കാഴ്ച വെക്കുക എന്നത് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ ആശങ്കയുണര്‍ത്തുന്നു. എട്ട് ഫൈനലിസ്റ്റുകളില്‍ ആര്‍ക്കും മെഡല്‍ നേടാമെന്നും, അര പോയിന്റിന്റെ വ്യത്യാസത്തിലാണ് ജിംനാസ്റ്റുകള്‍ തുടരുന്നത് എന്നും ദീപ കര്‍മ്മാക്കറിന്റെ കോച്ച് ബിസ്വേത് നാന്‍ഡി പറഞ്ഞു.

hockey

36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഉള്ള ദൃഢനിശ്ചയവുമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി സംഘം ബെല്‍ജിയത്തിനെതിരെ കളത്തിലിറങ്ങുന്നത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തില്‍ തുടരുന്ന ഇന്ത്യന്‍ ഹോക്കി ടീം പൂള്‍ ബി യില്‍ രണ്ട് വിജയവുമായി നാലാമതായാണ് അവസാനിച്ചത്. അയര്‍ലണ്ടിനെതിരെ അര്‍ജന്റീന നേടിയ വിജയമാണ് ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയത്. മികച്ച പ്രകടനമാണ് പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം റിയോയില്‍ നടത്തി കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ നായകന്‍ പി.ആര്‍ ശ്രീജേഷ്

ഇന്ത്യന്‍ നായകന്‍ പി.ആര്‍ ശ്രീജേഷ്

ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അയര്‍ലണ്ടിനെ കീഴടക്കിയ ഇന്ത്യന്‍ സംഘം, രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനിയോട് പതറിയിരുന്നു. മത്സരം അവസാനിക്കാന്‍ മൂന്ന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ, വഴങ്ങിയ ഗോളിന്മേലാണ് ഇന്ത്യ ജര്‍മ്മനിക്ക് മുമ്പില്‍ കീഴടങ്ങിയത്. തുടര്‍ന്ന് അര്‍ജന്റീനയെ 2-1 എന്ന സ്‌കോറിന് തകര്‍ത്ത ഇന്ത്യന്‍ സംഘം പിന്നീടുള്ള മത്സരത്തില്‍ നെതര്‍ലണ്ടിനെതിരെയും കാലിടറി. കാനഡയ്‌ക്കെതിരെ അവസാന മത്സരം 2-2 എന്ന സമനിലയില്‍ തളച്ചതോടെയാണ് മുന്നോട്ടുള്ള യാത്രയ്ക്ക് ഇന്ത്യന്‍ സംഘത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

കരുത്തരായ ജര്‍മ്മനിയ്ക്കും നെതര്‍ലണ്ടിനുമെതിരെ ഇന്ത്യന്‍ പ്രതിരോധ നിരയും മധ്യനിരയും നടത്തിയ നീക്കങ്ങള്‍ വരും മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നു. ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ എസ്.വി സുനിലിന്റെ മടങ്ങി വരവ് ഇന്ത്യയ്ക്ക് ആശ്വാസമേകുന്നു. കാനഡയ്‌ക്കെതിരായ മത്സരത്തിലാണ് എസ്.വി സുനിലിന് പരിക്കേറ്റിരുന്നത്.

അനിര്‍ബന്‍ ലഹിരിയും എസ്എസ്പി ചൗരാസ്യയും (ഫയല്‍ ചിത്രം)

അനിര്‍ബന്‍ ലഹിരിയും എസ്എസ്പി ചൗരാസ്യയും (ഫയല്‍ ചിത്രം)

ദീപ കര്‍മ്മാക്കറിനും ഇന്ത്യന്‍ ഹോക്കി സംഘത്തിനും പുറമെ, ശിവ് ചൗരാസ്യയും അനിര്‍ബന്‍ ലഹിരിയും ഗോള്‍ഫില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുമ്പോള്‍, ഗംഗന്‍ നരേങ്ങും, ചെയ്ന്‍ സിങ്ങും പുരുഷന്‍മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ മത്സരിക്കും. ബാഡ്മിന്റണില്‍ സൈന നേവാള്‍ മരിയ ഉള്‍ട്ടിനയെയും, പി.വി സിന്ധു മിഷേല്‍ ലീയെയും നേരിടും.

saina

ഒ.പി ജയിഷയും, കവിത റൊവുട്ടും വനിത വിഭാഗം മാരത്തണിലും ഇന്ത്യന്‍ സാന്നിധ്യം അറിയിക്കും. ആദ്യ മത്സരം ജയിച്ച ശ്രീകാന്ത് കിടമ്പി ഹെന്റി ഹുര്‍സ്‌കെയ്‌നനെ ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തിലും, ബോക്‌സര്‍ മനോജ് കുമാര്‍ ഉസ്ബസ്‌ക്കിസ്താന്‍ താരം ഫസ്ലിദ്ദിന്‍ ഗബിനസറോവിനെയും ഇന്ന് എതിരിടും.

DONT MISS
Top