രണ്ടാം സ്വര്‍ണമോഹം പൊലിഞ്ഞു; നദാല്‍ പുറത്ത്

ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ

ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ

റിയോ: രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണം എന്ന മോഹവുമായി കോര്‍ട്ടില്‍ എത്തിയ റാഫേല്‍ നദാല്‍ ഈ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല. ശനിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീനിയന്‍ താരം ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ യെ എതിരിട്ട നദാലിന് 5-7, 6-4, 7-6, (7/5) എന്ന സ്‌കോറിനാണ് തോല്‍വി വഴങ്ങേണ്ടി വന്നത്.
ലോക 141ആം നമ്പര്‍ താരമായ ഡെല്‍ പോട്രോ, മൂന്ന് മണിക്കൂറും എട്ട് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. റിയോയിലെ രണ്ടാം സെമിയില്‍ തികഞ്ഞ ആധിപത്യത്തോടെ ആന്‍ഡി മുറെ, ജാപ്പനീസ് താരം കെയ് നിഷികോറിയെ തകര്‍ക്കുകയായിരുന്നു. സ്‌കോര്‍ 6-1, 6-4

ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയും റാഫേല് നദാലും

ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയും റാഫേല് നദാലും

2008 ബീജിങ്ങ് ഒളിമ്പിക്‌സില്‍, സ്വര്‍ണനേട്ടം നടത്തിയ നദാല്‍ റിയോയില്‍ മികവുറ്റ പ്രകടനം നടത്തിയിരുന്നില്ല. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഡെല്‍ പോട്രോയെ മുറെ കീഴടക്കുകയാണെങ്കില്‍, ടെന്നീസില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണ്ണം കരസ്ഥമാക്കുന്ന റെക്കോര്‍ഡ് ആന്‍ഡി മുറെയ്ക്ക് സ്വന്തമാക്കാം.

DONT MISS
Top