സ്വാതന്ത്ര്യദിന വീഡിയോയില്‍ പാക് യുദ്ധവിമാനം; അബദ്ധം പിണഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

jf-17ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വീഡിയോയില്‍ പാകിസ്താന്റെ യുദ്ധവിമാനം. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷങ്ങള്‍ ചിത്രീകരിക്കാനായി തയ്യാറാക്കിയ വീഡിയോയിലാണ് പാക് യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടത്. സംഭവത്തില്‍ അബദ്ധം പിണഞ്ഞുവെന്നു മനസ്സിലായ അധികൃതര്‍ വീഡിയോ നീക്കം ചെയ്തു.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള വീഡിയോ കേന്ദ്ര സാസ്‌കാരിക മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോയില്‍ ത്രിവര്‍ണ്ണ പതാക വഹിച്ചുള്ള പാകിസ്താന്റെ ജെഎഫ് ജെറ്റ് 17 വിമാനം പറക്കുന്ന ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെ അധികൃതര്‍ ഇടപെട്ട് വീഡിയോ നീക്കം ചെയ്തു.

വീഡിയോ തയ്യാറാക്കുന്നതില്‍ അധികൃതര്‍ക്ക് സംഭവിച്ച അശ്രദ്ധയാവാം ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നും ഇന്ത്യന്‍ യുദ്ധ വിമാനമായ തേജസ്സുമായുള്ള സാമ്യവുമാകാം ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നാണ് കേന്ദ്ര സാംസ്‌കാരിക വകുപ്പില്‍ നിന്നും ലഭിക്കുന്ന ഔദ്യോഗിക വിശദീകരണം. ചൈനയും പാകിസ്താനും സംയുക്തമായി നിര്‍മ്മിച്ചതാണ് ജെഎഫ് 17 യുദ്ധ വിമാനം.

ഇതാദ്യമായല്ല പ്രമോഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആയുധങ്ങളും വിമാനങ്ങളും ഇന്ത്യയ്ക്ക് മാറി പോകുന്നത്. പാകിസ്താനിലും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2011 മാര്‍ച്ചില്‍ പാകിസ്താന്‍ നേവി പുറത്തിറക്കിയ പരസ്യത്തില്‍ ഇന്ത്യന്‍ നേവിയുടെ യുദ്ധക്കപ്പലുകള്‍ ചിത്രീകരിച്ച് പാക് പ്രതിരോധമന്ത്രാലയും അബദ്ധം പിണഞ്ഞിരുന്നു.

DONT MISS
Top