നാനിയുടെ നായികയായി അനു ഇമ്മാനുവേല്‍; മജ്‌നു ടീസര്‍

nani-anu

ഈച്ച എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഹൃദയഭാജനമായി മാറിയ നാനിയുടെ ഏറ്റവും പുതിയ ചിത്രമായ മജ്‌നുവിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മലയാളി താരം അനു ഇമ്മാനുവേലാണ് ചിത്രത്തിലെ നായിക. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.

പ്രണയകഥയായി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിരിഞ്ചി വര്‍മ്മയാണ്. ആനന്ദ് ആര്‍ട്ട് ക്രിയേഷന്‍സും കേവാ മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top