ഐഎസ് ബന്ധം: കണ്ണൂരില്‍ ഒരാള്‍ പിടിയില്‍

islamic-stateകണ്ണൂര്‍:ഐസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ കണ്ണൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍ നിന്നും പൊലീസിന്റെ പിടിയിലായത്. മതതീവ്രവാദ് പ്രചരിപ്പിക്കാനും പരിശീലിപ്പിക്കാനും ഇയാള്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്.

മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ വെച്ച് മുംബൈ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

DONT MISS
Top