പോസ്റ്ററില്‍ അശ്ലീലം: മലേഷ്യയില്‍ ഐശ്വര്യാ റായിയുടെ പരസ്യചിത്രം നീക്കി

aiswarya-1

ഐശ്വര്യാ റായ്

പ്രശസ്തരെല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാറുണ്ട്. ഇതിലൂടെ കോടികളാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. ചിലപ്പോഴെല്ലാം സിനിമയേക്കാള്‍ വരുമാനം ലഭിക്കുന്ന മേഖലയാണ് പരസ്യം. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡ് താരസുന്ദരി ഐശ്വര്യാ റായ് ബച്ചന്‍ പല ബ്രാന്‍ഡുകളുടേയും ഇഷ്ടതാരമാണ്.

എന്നാല്‍ ഇത്തരമൊരു പരസ്യം ഐശ്വര്യയുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറക്കുകയാണ്. ഐശ്വര്യാ റായ് ബ്രാന്‍ഡ് അംബാസഡറായ ലോംഗിനസ് എന്ന വാച്ച് കമ്പനിയുടെ പരസ്യ ചിത്രങ്ങള്‍ മലേഷ്യയിലെ പൊതുനിരത്തില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്തു. പോസ്റ്ററില്‍ അശ്ലീലം കൂടിപ്പോയെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കടയുടെ മുന്നില്‍ വെച്ചിരുന്നു കൂറ്റന്‍ പരസ്യചിത്രം.

aishwarya-2

മലേഷ്യയിലെ ചില സ്ഥലങ്ങളില്‍ അശ്ലീലത നിറഞ്ഞ ചിത്രങ്ങളോ പോസ്റ്ററുകളോ പ്രദര്‍ശിപ്പിക്കരുതെന്ന് കര്‍ശന നിയമമുണ്ട്. ഇത്തരം അശ്ലീലം നിറഞ്ഞ പോസ്റ്ററുകള്‍ കടകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും അത് യുവാക്കളെ വഴി തെറ്റിക്കുമെന്നും ലോക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു പോസ്റ്റര്‍ വെച്ചതിന് കടയുടമക്കെതിരെ കൗണ്‍സില്‍ പിഴയും ഈടാക്കി. അതേസമയം വാച്ച് കമ്പനിയാണ് പരസ്യം നല്‍കുന്നതെന്നും അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും കടയുടമ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top