വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

suicide

Representatinol image

മലപ്പുറം: വളാഞ്ചേരി കൊച്ചിന്‍ എഞ്ചിനീയറിങ് കൊളേജിലെ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ചൊവ്വാഴ്ച കോളേജില്‍ ക്ലാസ് മുറിയിലെത്തിയതിന് ശേഷം കയ്യിലെ ഞെരമ്പ് മുറിക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സഹപാഠികളും അധ്യാപകരും വളാഞ്ചേരിയിലെ നടക്കാവില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയെ പിന്നീട് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആത്മഹത്യാകാരണം വ്യക്തമല്ല.

DONT MISS
Top