ആന്‍മരിയയെ പുകഴ്ത്തി ജൂഡ് ആന്റണിയും മേജര്‍ രവിയും

ann-maria-2

ജൂഡ് ആന്റണി ജോസഫും മേജര്‍ രവിയും

മിഥുന്‍ മാനുവേല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകരായ മേജര്‍ രവിയും ജൂഡ് ആന്റണി ജോസഫും. ആന്‍ മരിയ ഒരുപാട് നന്‍മകളുള്ള ഒരു സുന്ദരന്‍ സിനിമയെന്നാണ് ജൂഡ് അഭിപ്രായപ്പെട്ടത്. ചിതത്തിലെ അഭിനേതാക്കളെ പേരെടുത്ത് പ്രശംസിച്ച ജൂഡ് സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസിനേയും അഭിനന്ദിച്ചു. മലയാള സിനിമക്ക് ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചിത്രമെന്നാണ് സംവിധായകന്‍ മേജര്‍ രവി ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ അതിഥി വേഷത്തെയും മേജര്‍ രവി പ്രശംസിച്ചു.

മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. സാറ അര്‍ജ്ജുന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, സൈജു കുറുപ്പ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ലിയോണ ലിഷോയ്, മാസ്റ്റര്‍ വിശാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്ലേ ഹൗസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.

DONT MISS
Top