ആഡ് ബ്ലോക്കിംഗിനെ പരാജയപ്പെടുത്തുന്ന സംവിധാനം അവതരിപ്പിച്ച് ഫെയ്സ്ബുക്ക്

facebook

ഓണ്‍ലൈന്‍ ബ്രൗസിംഗ് വേളകളില്‍ നിരന്തരം ശല്യം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് ആശ്വാസമായാണ് ബ്രൗസറുകളില്‍ ആഡ് ബ്ലോക്ക് സംവിധാനം കൊണ്ട് വന്നത്. എന്നാല്‍ ആഡ് ബ്ലോക്ക് സംവിധാനത്തെ മറികടന്ന് സ്‌ക്രീനില്‍ പരസ്യങ്ങള്‍ നിറഞ്ഞാലോ? സംഭവം ഫെയ്സ്ബുക്കില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പരസ്യ കമ്പനികള്‍ക്ക് പിന്തുണ നല്‍കിയാണ് ഫെയ്സ്ബുക്ക് പരസ്യങ്ങള്‍ക്കായി പുതിയ സാങ്കേതികത വികസിപ്പിച്ചത്. ഇനി മുതല്‍ ഡെസ്‌ക് ടോപ് ബ്രൗസറുകളിലെ ആഡ് ബ്ലോക്കിംഗ് സംവിധാനത്തെ പരാജയപ്പെടുത്തുന്ന പരസ്യങ്ങള്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ഉടന്‍ പ്രതീക്ഷിക്കാം.

മാര്‍ക്കറ്റിംഗ് മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ ഉപയോക്താക്കള്‍ക്ക് താത്പര്യമില്ലാത്ത പരസ്യങ്ങളുടെ വിവരങ്ങള്‍ നല്‍കാനും ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നുണ്ട്. എന്ത് കൊണ്ടാണ് ഏഴ് കോടി അമേരിക്കന്‍ ജനതയും 20 കോടി ലോക ജനതയും ആഡ് ബ്ലോക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തുന്നതെന്ന് പഠിക്കാന്‍ പ്രത്യേക സംഘത്തെ ഫെയ്സ്ബുക്ക് നിയോഗിച്ചിരുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 69 ശതമാനം ജനതയും ശല്യപ്പെടുത്തുന്ന പരസ്യങ്ങള്‍ക്കെതിരെയാണ് പ്രധാനമായും ആഡ് ബ്ലോക്ക് ഉപയോഗിക്കുന്നത്.

ad-blocks

ബ്രൗസിംഗ് വേഗത കുറയ്ക്കുന്ന പരസ്യങ്ങള്‍ക്കെതിരെയാണ് 58 ശതമാനം ജനതയും സുരക്ഷാ കാരണങ്ങളാല്‍ 56 ശതമാനം ജനതയും ആഡ് ബ്ലോക്ക് സംവിധാനം പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അലോസരപ്പെടുത്താത്ത, വേഗവും സുരക്ഷിതത്വവുമായ പരസ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന നിലാപാടിലാണ് ഫെയ്സ്ബുക്ക്.

ജനങ്ങളെയും വിപണിയോട് അടുപ്പിക്കുകയാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്ന് ആന്‍ഡ്രു ബോസ്വര്‍ത്ത്, ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ഓഫ് ആഡ്‌സ് ( Facebook Vice President of Ads ) പറയുന്നു.
ഉപയേക്താക്കള്‍ക്ക് എതിരായ നിലപാടാണ് ഫെയ്സ്ബുക്ക് കൈകൊള്ളുന്നത് എന്ന് ആഡ് ബ്ലോക്കിങ്ങ് മേഖലയിലെ പ്രമുഖ കമ്പനിയായ ആഡ് ബ്ലോക്ക് പ്ലസ് വ്യക്തമാക്കി.

DONT MISS
Top