ഹോക്കിയിലും ഇന്ത്യയ്ക്ക് നിരാശ: ജര്‍മനിക്കെതിരെ തോല്‍വി

hockey

റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്‌സില്‍ പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. അയര്‍ലന്‍ഡിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജര്‍മനിക്ക് മുമ്പില്‍ അടിപതറി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ വിജയം. ഫൈനല്‍ വിസിലിന് മൂന്നു സെക്കന്റ് ബാക്കിനില്‍ക്കെയാണ് മലയാളി ഗോള്‍ക്കീപ്പര്‍ ശ്രീജേഷിനെകബളിപ്പിച്ച് ബോള്‍ വലയിലേക്ക് കയറിയത്. പതിനെട്ടാം മിനിറ്റില്‍ നിക്കളാസ് വെല്ലനിലൂടെ ജര്‍മനിയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനറ്റില്‍ രുപീന്ദര്‍സിങ്ങിലൂടെ ഇന്ത്യ ഒപ്പമെത്തി. 59:57ആം മിനിറ്റിലായിരുന്നു ക്രിസ്റ്റഫ റൂറിലൂടെയാണ് ജര്‍മനി വിജയഗോള്‍ നേടിയത്.

DONT MISS
Top