ശ്രേണിയിലെ പുത്തന്‍ താരോദയം; ഷവോമി റെഡ്മി 3 എസ്- ബഡ്ജറ്റ് ഫോണ്‍

Xiaomi Redmi 3S

ഇത്തിരി കുഞ്ഞന്‍ സ്മാര്‍ട്ട് ഫോണുകളുടെ തിരിച്ചു വരവിന് വേദിയൊരുക്കുകയാണോ ഷവോമി എന്നാരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ സാധിക്കില്ല. രണ്ടാഴ്ച മുമ്പാണ് ഷവോമി, 6.7 ഇഞ്ച് വലിപ്പമുള്ള മി മാക്‌സ് (Mi Max) എന്ന ഭീമനെ വിപണിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇപ്പോള്‍ അവതരിപ്പിച്ച ഷവോമി റെഡ് മി 3 എസ് പ്രൈം(Xiaomi Redmi 3s ) ന്റെ ആകെ വലിപ്പം 5 ഇഞ്ചില്‍ ഒതുങ്ങുകയാണ്. വലിയ സ്‌ക്രീനുകള്‍ക്ക് പിന്നാലെ പോകുന്ന വിപണിയെ, ചെറിയ സ്‌ക്രീനുകളുടെ ലോകത്തേക്ക് തിരികെ കൊണ്ട് വരുന്നതാകാം ലക്ഷ്യം.

8,999 രൂപ വിലയില്‍ വിപണിയില്‍ എത്തിയിരിക്കുന്ന ഷവോമി, മൈക്രോമാക്‌സ് യുണൈറ്റ് 4 പ്രോ (Micromax Unite 4 pro) യെയും, ലെനോവൊ കൂള്‍പാഡ് നോട്ട് 3 ലൈറ്റ് ( Coolpad Note 3 Lite) നെയുമാണ് എതിരിടുന്നത്.
കൈപിടിയിലൊതുങ്ങുന്ന രീതിയിലാണ് റെഡ് മി 3 എസ് പ്രൈമിന്റെ രൂപകല്‍പന. മാറ്റ് ഫിനിഷിംങ്ങോട് കൂടി വരുന്ന റെഡ് മി 3 എസ് പ്രൈമിന്റെ ഭാരം, 142 ഗ്രാമാണ്. ബാക്ക് പാനലില്‍ സ്ഥിതി ചെയുന്ന ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഭേദപ്പെട്ട കൃത്യത നല്‍കുന്നു. ഷവോമിയുടെ മറ്റ് മോഡലുകളില്‍ എന്ന പോലെ, റെഡ്മി 3s പ്രൈമിലും ടച്ച് അധിഷ്ടിതമായ നാവിഗേഷണല്‍ കീ, ഡിസ്‌പ്ലേയുടെ താഴെ നല്‍കിയിട്ടുണ്ട്. ബഡ്ജറ്റ് ഫോണ്‍ ശ്രേണിയില്‍ മികച്ച ഡിസൈനാണ് റെഡ്മീ 3s പ്രൈം നല്‍കുന്നത്.

Xiaomiw
1280x 720 സ്‌ക്രീന്‍ റസല്യൂഷനും, 296 പിക്‌സല്‍ ഡെന്‍സിറ്റിയും വാഗ്ദാനം ചെയുന്ന റെഡ്മി 3s പ്രൈം, ബഡ്ജറ്റ് ഫോണ്‍ ശ്രേണിയില്‍ ലഭ്യമായ മികച്ച കാഴച അനുഭവമാണ് നല്‍കുക.
ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മെല്ലോയൊടെപ്പം സജ്ജമായ റെഡ്മീ 3s പ്രൈമില്‍ MIUI 7 ഇന്റര്‍ഫേസാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോം സ്‌ക്രീനില്‍ ആപ്പ് ഐക്കണുകള്‍ ഉള്‍കൊള്ളിച്ചാണ് റെഡ്മീ നോട്ട് 3s പ്രൈം വരുന്നത്.
64 ബിറ്റ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസ്സസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 3s പ്രൈമിന് കരുത്ത് പകരുന്നത് 3 ജിബി റാം ആണ്. ചെറിയ സ്‌ക്രീന്‍ പരിധി, ഗെയിംമിങ്ങ് അവസരങ്ങളില്‍ നിരശയുണര്‍ത്തുന്നു എങ്കിലും, അസ്ഫാള്‍ട്ട് 8 മുതലായ കനത്ത ഗെയിമുകള്‍ അനായാസമായ രീതിയിലാണ് കൈകാര്യം ചെയ്തത്. ബഡ്ജറ്റ് ഫോണ്‍ ശ്രേണിയില്‍, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും, 128 ജിബി എക്‌സ്റ്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയുന്ന റെഡ്മീ നോട്ട് 3s പ്രൈം വിപണിയില്‍ മുന്നേറുകയാണ്.
ഡ്യുവല്‍ സിം നെറ്റ്‌വര്‍ക്കുകളില്‍ 4G കണക്റ്റിവിറ്റിയും റെഡ്മി നോട്ട് 3s പ്രൈം ഒരുക്കുന്നുണ്ട്. 4100 mAh ബാറ്ററിയാണ് റെഡ്മി നേട്ട് 3s പ്രൈമിന്റെ പ്രധാന സവിശേഷത. 48 മണിക്കൂര്‍ ബാക്ക് അപ്പാണ് ഷവോമി വാഗ്ദാനം ചെയുന്നത്.

13 മെഗാ പിക്‌സല്‍ ക്യാമറയും ബഡ്ജറ്റ് ശ്രേണിയിലെ മികച്ച പ്രകടനം നല്‍കുന്നുണ്ട്. ലോ ലൈറ്റ് സംവിധാനം ഉണ്ടെങ്കിലും ഇരുണ്ട സാഹചര്യങ്ങളില്‍, ചിത്രങ്ങള്‍ അവ്യക്തമായി തുടരുന്നു.
ബഡ്ജറ്റ് ശ്രേണിയില്‍ ലഭിക്കാവുന്ന മികച്ച സ്മാര്‍ട്ട് ഫോണുകളുടെ ഗണത്തില്‍ ഷവോമി റെഡ്മി നോട്ട് 3s പ്രൈമും ഉള്‍പ്പെടുകയാണ്. എതിരാളികളായ മൈക്രോമാക്‌സ് യുണൈറ്റ് 4 പ്രോ, കൂള്‍പാഡ് നോട്ട് 3 ലൈറ്റ് എന്നിവരെ പിന്നിലാക്കുന്ന ഫീച്ചറുകളാണ് സിയോമി റെഡ്മി 3s പ്രൈം പങ്ക് വയ്ക്കുന്നത്.

DONT MISS
Top