വീനസ്- സെറീന സഖ്യം ഒളിംപിക്സില്‍ നിന്ന് പുറത്ത്

സെറീനയും വീനസും മത്സര ശേഷം

സെറീനയും വീനസും മത്സര ശേഷം

റിയോ ഡി ജനീറോ: വമ്പന്മാരുടെ പരാജയങ്ങള്‍ റിയോയില്‍ ആവര്‍ത്തിക്കുകയാണ്. വനിതാ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ വില്യംസ് സഹോദരിമാര്‍ ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ടില്‍ തന്നെയുള്ള വീനസ്- സെറീന സഖ്യത്തിന്റെ അപ്രതീക്ഷിത തോല്‍വി ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ചെക്ക് റിപ്ലബ്ലിക്കിന്റെ ലൂസ് സഫറോവ- ബാര്‍ബോവ സ്‌ട്രൈക്കോവ സംഖ്യത്തോട് (6-3, 6-4) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി ഏറ്റു വാങ്ങിയത്.

വനിതാ ഡബിള്‍സില്‍ 2008 ബീജിംങ്ങ് ഒളിമ്പിക്‌സിലും, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും, വിനസ്- സെറീന സഹോദരിമാര്‍ സ്വര്‍ണ്ണം നേടിയിരുന്നു. രണ്ടാം സെറ്റില്‍ 4-3 എന്ന മുന്‍തൂക്കം വീനസ്-സെറീന സഹോദരിമാര്‍ നേടിയിരുന്നെങ്കിലും അനാവശ്യ പിഴവുകളിലൂടെ മത്സരം കൈവിടുകയായിരുന്നു. നേരത്തെ വനിതാ സിംഗിള്‍സില്‍ വീനസ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

DONT MISS
Top