തുടക്കം ഗംഭീരമാക്കി മറേ, നദാല്‍, സെറീന

Murray

ആന്റി മറെ

റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിലെ ടെന്നീസ് സിംഗിള്‍സ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ആന്‍ഡി മറേ, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് വിജയത്തുടക്കം. വിംബിള്‍ഡണ്‍ ജേതാവായ ആന്റി മറേ സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോയ്ക്കിതെരെ 6-3, 6-2 സ്‌കോറിന്റെ ആധികാരിക വിജയമാണ് നേടിയത്. അര്‍ജന്റീനിയന്‍ താരം യുവാന്‍ മൊണാക്കയാണ് ആന്‍ഡി മുറേയുടെ രണ്ടാം റൗണ്ട് എതിരാളി.

സെറീന വില്യംസ്

സെറീന വില്യംസ്

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലിറങ്ങിയ റാഫേല്‍ നദാല്‍ അനായാസമായാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്. അര്‍ജന്റീനിയന്‍ താരം ഫെഡറിക്കോ ഡെല്‍ബോണിസിനെ 6-2, 6-1 എന്ന സ്‌കോറിനാണ് നദാല്‍ തകര്‍ത്തത്. ഇറ്റലിയുടെ വെറ്ററന്‍ താരം ആന്‍ഡ്രിയസ് സെപ്പിയുമായാണ് നദാലിന്റെ രണ്ടാം റൗണ്ട് മത്സരം.

റാഫേല്‍ നദാല്‍

റാഫേല്‍ നദാല്‍

വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസ് ഓസ്‌ട്രേലിയന്‍ താരം ഡാരിയ ഗാവ്‌റിലോവയെ 6-4, 6-2 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. അതേസമയം, സഹോദരി വീനസ് വില്യംസ് കഴിഞ്ഞ ദിവസം ആദ്യറൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.

DONT MISS
Top