ദുരന്തം പേറിയ വോള്‍ട്ട്; അടിതെറ്റി വീണ ജിംനാസ്റ്റിക്സ് താരത്തിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

sayd

Samir Ait Said

റിയോ: മൂന്നാം വട്ട വോള്‍ട്ട് പ്രകടനങ്ങള്‍ക്കായി വേദിയുടെ മറുഭാഗത്ത് കാത്തിരുന്ന യു.എസ് ഒളിമ്പിക് ജിംനാസ്റ്റ് ക്രിസ് ബ്രൂക്ക്സ് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
‘ ടേബിളില്‍ നിന്നും അദ്ദേഹം പരുങ്ങി വരുന്നത് ഞാന്‍ കണ്ടിരുന്നു. ഒരു നോട്ടമേ നോക്കിയുള്ളു. ഈ കാഴ്ച ഇനി കാണാന്‍ ഇട വരരുതേ എന്ന പ്രാര്‍ത്ഥന മാത്രമേ ഉള്ളു’ ക്രിസ് ബ്രുക്ക്‌സ് പറയുന്നു.

കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ ജിംനാസ്റ്റ് താരം സമീര്‍ ഐയ്ത് സയിദിനെ കുറിച്ചായിരുന്നു ക്രിസ് ബ്രൂക്ക്‌സ് പറയുന്നത്. വോള്‍ട്ടിലെ പ്രകടനത്തിനിടയിലാണ് സമീര്‍ ഐയ്ത് സയിദിന്റെ ഇടത് കാല്‍ ഒടിഞ്ഞ് തൂങ്ങിയത്. ക്രിസ് ബൂക്ക്‌സിനെ പോലെ അറീനയിലെ കാണികളും കാണുന്നത്. സമീര്‍  സയിദ് റണ്ണപ്പിന് ശേഷം,ഉയര്‍ന്ന് പൊങ്ങി, കറങ്ങി തിരിഞ്ഞ് വീഴുന്നതിനിടിയലാണ് അപകടം സംഭവിച്ചത്. താഴേക്ക് വന്നിറങ്ങിയപ്പോള്‍ സമീറിന്റെ ഇടത് കാല്‍ മടങ്ങിയതാണ് അപകടത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വേദനയാല്‍ പുളയുന്ന സമീറിനെ ഉടനെ സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

26 വയസ്സുള്ള സമീര്‍  സയിദ് വോള്‍ട്ട് ഇനത്തില്‍ ഫ്രാന്‍സിന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു. തുടര്‍ന്ന് അറീനയിലെ പുരുഷന്മാരുടെ യോഗ്യത റൗണ്ടുകളെല്ലാം മന്ദഗതിയിലാണ് ശനിയാഴ്ച നടന്നത്. പരുക്കുകള്‍ എന്നും സമീറിന്റെ പ്രതീക്ഷകള്‍ക്ക് കടിഞ്ഞാണിടുകയാണ്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും പരുക്ക് കാരണം സമീറിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

കായിക ഇനങ്ങളില്‍ ഏറ്റവും അപകടകരമായ ഇനമാണ് ജിംനാസ്റ്റിക്.

DONT MISS