മാണിക്ക് ഇനി എങ്ങോട്ടും പോകാം; ബാര്‍കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് നാളെ പ്രതികരിക്കുമെന്നും ചെന്നിത്തല

chennithala-new

തിരുവനന്തപുരം: യുഡിഎഫ് വിട്ട സ്ഥിതിക്ക് കെ എം മാണിക്ക് ഇനി എങ്ങോട്ട് വേണമെങ്കിലും പോകാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി ജനാധിപത്യ വിശ്വാസികളോട് കാണിച്ചത് വഞ്ചനയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സംസാരിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്ന പ്രഖ്യപനം നടത്തിയത്. പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ചെന്നിത്തല പണം ഇറക്കിയെന്നും ബാര്‍കോഴ വിവാദം വഷളാക്കിയത് ചെന്നിത്തലയാണെന്നും ചരല്‍ക്കുന്നിലെ ക്യാമ്പില്‍ ഇന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. രമേശിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

DONT MISS
Top