കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിട്ടു; നിയമസഭയില്‍ പ്രത്യക ബ്ലോക്കായി ഇരിക്കും, സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായിരിക്കും

KM-MANI

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃക്യാമ്പിലാണ് തീരുമാനം കൈക്കൊണ്ടത്. യുഡിഎഫ് വിട്ട് പാര്‍ട്ടി നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കും. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയാണ് പത്രസമ്മേളനത്തില്‍ നിലപാടുകള്‍ വിശദീകരിച്ചത്.

കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തുമെന്ന് മാണി പറഞ്ഞു. പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയേയും പ്രത്യേകിച്ച് പാര്‍ട്ടി ലീഡറേയും കടന്നാക്രമിക്കുന്ന കോണ്‍ഗ്രസിലെ ചില നേതാക്കളുടെ നീക്കങ്ങളെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് മാണി വ്യക്തമാക്കി.

DONT MISS
Top