പൊന്നോമനയുടെ ആദ്യ ചിത്രം പങ്കുവെച്ച് നടി മുക്ത

muktha-1

മുക്ത ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍

പൊന്നോമനയുടെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മുക്ത. കഴിഞ്ഞ ജൂലൈ 17-നായിരുന്നു മുക്തക്കും റിങ്കു ടോമിക്കും പെണ്‍കുഞ്ഞ് പിറന്നത്. ഞങ്ങളുടെ സ്‌നേഹത്തിന് ദൈവം തന്ന സ്‌നേഹസമ്മാനമെന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് മുക്ത പറഞ്ഞത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നും മുക്ത പറഞ്ഞു.

muktha

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.

DONT MISS
Top