പരസ്പരം ഇല്ലാതായാല്‍ പിന്നെ എന്താണ് രക്ഷ: കേരള കോണ്‍ഗ്രസിന് സമദൂരമെന്ന് മാണി: സിപിഐഎം നല്ലത് ചെയ്താലും അംഗീകരിക്കും

KM-MANI-NEWപത്തനംതിട്ട: കേരള കോണ്‍ഗ്രസിന് ഇനി സമദൂര നിലപാടെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി. ശരി തെറ്റുകള്‍ നോക്കി നിലപാട് എടുക്കുമെന്ന് കെഎം മാണി പറഞ്ഞു. ചരല്‍ക്കുന്നില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി ക്യാംപില്‍ സംസാരിക്കുകയായിരുന്നു കെഎം മാണി. കേരള കോണ്‍ഗ്രസിനു സ്വതന്ത്രമായ നിലപാടുകള്‍ ഉണ്ടെന്നും കെഎം മാണി പറഞ്ഞു. സിപിഐഎം നല്ലത് ചെയ്താലും കേരള കോണ്‍ഗ്രസ് അംഗീകരിക്കും. മുന്നണിയില്‍ നിന്ന് പാര്‍ട്ടിക്കു ലഭിച്ചത് പീഢനങ്ങളും നിന്ദകളും മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെഎം മാണി പറഞ്ഞു. എന്തെല്ലാം ആക്ഷേപങ്ങളാണ് പാര്‍ട്ടിക്കു നേരിടേണ്ടി വന്നതെന്നും കെം മാണി പറഞ്ഞു. കോണ്‍ഗ്രസ് നല്ലത് ചെയ്താല്‍ കോണ്‍ഗ്രസിനൊപ്പവും സിപിഐഎം നല്ലത് ചെയ്താല്‍ സിപിഐഎമ്മിനൊപ്പം നില്‍ക്കുമെന്നും മാണി പറഞ്ഞു.

യുഡിഎഫില്‍ പരസ്പര വിശ്വാസവും സ്‌നേഹവും ഇല്ലെന്നും കെം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നും കെഎം മാണി പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ നിലപാട് പുന:പരിശോധിക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉളളതെന്നും ഈ മുന്നണിയില്‍ പല വേദനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും കെഎം മാണി പറഞ്ഞു. ആരുടെയും പുറകെ നടന്ന രാഷ്ട്രീയ പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ലെന്നും മാണി അവകാശപ്പെട്ടു. ഞങ്ങള്‍ ആരെയും വിരട്ടാന്‍ ലക്ഷ്യമില്ല. ആരോടും അടിമത്വ ബോധമില്ലെന്നും കെഎം മാണി പറഞ്ഞു.
പതിവിനു വിപരീതമായി പിജെ ജോസഫിനെ കൂടെ കൂട്ടാന്‍ മാണിക്ക് കഴിഞ്ഞിട്ടുണ്ടെന്നുളളതും ആത്മവിശ്വാസം പകരുന്നുണ്ട്. പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന പക്ഷം യുഡിഎഫ് വിടാതെ തന്നെ വ്യത്യസ്ത വിഷയങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാനും മുന്നണിയെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തുവാനും മാണിക്കു സാധിക്കും. സ്റ്റിയറിംഗ് കമ്മറ്റിയില്‍ എതിരഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. മോന്‍സ് ജോസഫ് എംഎല്‍എ ഒഴികെ പ്രമുഖ നേതാക്കളെല്ലാം എത്തിയിട്ടുണ്ട്. മൂന്ന് മണിക്ക് ക്യാമ്പിന് തുടക്കമാകും. പിജെ ജോസഫിന്റെ അധ്യക്ഷതയിലായിരിക്കും ക്യാമ്പ് ആരംഭിക്കുക. ഉദ്ഘാടന പ്രസംഗത്തില്‍ തന്നെ മാണി തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. നാളെ ഉച്ചയ്ക്കു ശേഷമ മാത്രമേ നിലപാട് പരസ്യപ്പെടുത്താന്‍ സാധ്യതയുളളു.

അതേ സമയം കെ എം മാണിയെ അനുനയിപ്പിക്കാനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ കേരള കോണ്‍ഗ്രസ് ബിജെപിയിലേയ്ക്ക് പോകുമെന്നത് കെട്ടുകഥ മാത്രമെന്നും ജോസഫ് എം പുതുശ്ശേരി റിപ്പോര്‍ട്ടറോട് പറഞ്ഞു.ബാര്‍ കോഴയില്‍ തട്ടി ഉലഞ്ഞു തുടങ്ങിയ കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബന്ധത്തിന്റെ ഭാവി എന്തെന്ന് നിര്‍ണ്ണയിക്കുന്നതാകും കേരളാ കോണ്‍ഗ്രസിന്റെ ചരല്‍ക്കുന്ന് ക്യാമ്പ്. പി.ടി ചാക്കോയുടെ അനുഭവം മാണിക്കുണ്ടാവാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ജോസഫ് എം പുതുശ്ശേരി കുറ്റപ്പെടുത്തി. ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ കോണ്ഗ്രസില്‍ ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടുത്ത അതൃപ്തിയിലാണെന്നും ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു.

DONT MISS
Top