പാരീസില്‍ ബാറിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു

france

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ ബാറില്‍ ജന്‍മദിനാഘോഷത്തിനിടെയുണ്ടായ തീപിടുത്തതിലും പൊട്ടിത്തെറിയിലും 13 പേര്‍ മരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. നൊര്‍മാണ്ടി ടൗണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ്തീപിടുത്തമുണ്ടായത്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.

തീപിടുത്തത്തെ തുടര്‍ന്ന് സ്ട്രീറ്റിലാകെ പുക നിറഞ്ഞ് ഗതാഗതവും തടസപ്പെട്ടു. നിരന്തരമുണ്ടാകുന്ന തീവ്രവാദ ആക്രമണങ്ങളത്തുടര്‍ന്ന് കനത്ത സുരക്ഷയിലായിരുന്നു രാജ്യം. രണ്ടാഴ്ച മുമ്പ് റൂവനില്‍ മതപുരോഹിതന്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ബാറിലുണ്ടായ തീപിടുത്തത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

DONT MISS
Top