കായിക വസന്തത്തെ രാജ്യം വരവേറ്റു: താരങ്ങളുടെ കുതിപ്പിനായി കാതോര്‍ത്ത് റിയോ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു

INDIA

റെയില്‍വെയില്‍ നിന്നും ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍

ദില്ലി: കൊണാട്ട് പ്ലേസിലെ സെന്റര്‍ പാര്‍ക്കില്‍ ആവേശ്വോജ്ജലമായ സദസിനു മുമ്പിലാണ് രാജ്യം ഒളിമ്പിക്‌സിനെ വരവേറ്റത്. റിയോ കാര്‍ണിവല്‍ എന്നു പേരിട്ട പരിപാടി കേന്ദ്രകായിക വകുപ്പ് മന്ത്രി വിജയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന കായികമന്ത്രി രാജ്യം നിങ്ങളുടെ കുതിപ്പിനായി കാതോര്‍ത്തിരിക്കുകയാണെന്നും പറഞ്ഞു. ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ഒളിംപ്യന്മാരായ അഞ്ജു ബോബി ജോര്‍ജ്, കര്‍ണം മല്ലേശ്വരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എക്കാലത്തെയും ഏറ്റവും മികച്ച ടീമിനെ അയക്കുന്ന ഇന്ത്യ ഇത്തവണ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. കായിക മാമാങ്കത്തിന്റെ വസന്തത്തിന് കാതോര്‍ത്ത് ത്രിവര്‍ണ ബലൂണുകള്‍ ഉയര്‍ത്തിയതും കാണികള്‍ക്ക് വര്‍ണ്ണക്കാഴ്ച്ച സൃഷ്ടിച്ചു.
ഒളിംപിക്‌സ് വരവേല്‍പിന്റെ ഭാഗമായി കലാപ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു. സെന്റ് പാര്‍ക്കിലെത്തുന്നവര്‍ക്ക് ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണാനുള്ള കൂറ്റന്‍ സ്‌ക്രീനും റിയോ കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്

DONT MISS
Top