ജയസൂര്യയുടെ മനസ് വായിച്ച് ആദി: മുന്‍കാമുകിയുടെ പേര് പരസ്യമാക്കി

jayasurya

കൊച്ചി: കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി നന്നായി ഹോംവര്‍ക്ക് ചെയ്യുന്നയാളാണ് ജയസൂര്യ. തന്റെ മുന്‍കാല ചിത്രങ്ങളിലെ പ്രകടനങ്ങള്‍ കൊണ്ട് അദ്ദേഹം അത് തെളിയിച്ചതുമാണ്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പ്രേതം എന്ന പുതിയ ചിത്രത്തില്‍ ഒരു മെന്റലിസ്റ്റായാണ് ജയസൂര്യ എത്തുന്നത്. മെന്റലിസ്റ്റായ ആദിയാണ് ജയസൂര്യയ്ക്ക് ഈ കഥാപാത്രത്തെ ചെയ്യാനായി സഹായിച്ചത്. മെന്റലിസം എന്തെന്ന് പ്രേക്ഷകരോട് പറഞ്ഞുതരുന്ന വീഡിയോയിലാണ് ജയസൂര്യയുടെ മനസില്‍ ഒളിപ്പിച്ചുവെച്ച കാര്യം ആദി പുറത്തെടുത്തത്.
ജയസൂര്യയുടെ ആദ്യകാമുകിയുടെ പേര് പറയാതെ കണ്ടുപിടിക്കുകയാണ് ആദി. ജയസൂര്യയുടെ അടുത്ത് സംവിധായകനായ രഞ്ജിത്ത് ശങ്കറുമുണ്ട്.

ജയസൂര്യയുടെ സ്വകാര്യജീവിതത്തിലെ ഒരു കാര്യവും എന്നാല്‍ പ്രേക്ഷകര്‍ ഇതുവരെ അറിയാത്തതുമായ ഒരു സംഗതി ചെയ്യാം എന്നുപറഞ്ഞുകൊണ്ടായിരുന്നു ആദി ജയസൂര്യയുടെ കാമുകിയുടെ പേര് ജയസൂര്യ പോലുമറിയാതെ അദ്ദേഹത്തിന്റെ മനസില്‍ നിന്നും പുറത്തു ചാടിച്ചത്.
ആദ്യകാമുകിയുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നല്ലാതെ അവരെ ഇതുവരെ കണ്ടിട്ടില്ലെന്ന് ജയസൂര്യ വീഡിയോയില്‍ പറയുന്നുണ്ട്. ഒരു കാലത്ത് തന്റെ ഫോണ്‍ ബില്‍ പോലും അടച്ചിരുന്നത് അവരായിരുന്നെന്നും താന്‍ ഭാര്യയോട് മാത്രം പറഞ്ഞ രഹസ്യമായിരുന്നു ഇതെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.

DONT MISS
Top