ഗൂഗിളിനൊപ്പം ആന്‍ഡ്രോയ്ഡ് വളരുകയാണ്

ANDROID

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്

ഓഗസ്റ്റ് അഞ്ചിന് ഗൂഗിളിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് പുറത്തിറക്കാനിരിക്കെ, ആന്‍ഡ്രോയ്ഡിന്റെ ജനപ്രീതി നാള്‍ക്ക് നാള്‍ വര്‍ദ്ധിക്കുന്നു എന്ന വാര്‍ത്ത ഇരട്ടിമധുരമാവുകയാണ്. കഴിഞ്ഞ മാസം ഗൂഗിള്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം, 13.3 ശതമാനം ഉപകരണങ്ങളില്‍, നിലവിലെ പതിപ്പായ അന്‍ഡ്രോയ്ഡ് മാര്‍ഷ്‌മാലോയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ആന്‍ഡ്രോയ്ഡ് ഡവലപ്പേഴ്‌സ് ഡാഷ്‌ബോര്‍ഡ് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ആന്‍ഡ്രോയ്ഡ് മാര്‍ഷ്‌മാലോയുടെ പ്രസരം 15.2 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് അവതരിപ്പിച്ച അന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ സ്വാധീനം 35.5 ശതമാനമായി നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ആന്‍ഡ്രോയ്ഡിന്റെ മുന്‍തലമുറക്കാരായ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 29.2 ശതമാനം, ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 16.7 ശതമാനം, ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ് 1.7 ശതമാനം, ആന്‍ഡ്രോയ്ഡ് ഫ്രോയോ 0.1 ശതമാനം എന്നിങ്ങനെയാണ് ഗൂഗിളിന്റെ നേതൃത്വത്തിലുള്ള ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ വാഴുന്നത്.

android-2

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട്

പുതിയ പതിപ്പായ ന്യൂഗട്ടില്‍ ഡാറ്റാ സേവര്‍, സ്പ്ലിറ്റ് സ്‌ക്രീന്‍, ഡോസ് ഓണ്‍ ദ ഗോ (Doze on the Go) എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

DONT MISS
Top