വ്യോമസേനയുടെ പരിശീലന വിമാനം ബംഗാളില്‍ തകര്‍ന്നു വീണു

കൊല്‍ക്കത്ത: ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം ബംഗാളില്‍ തകര്‍ന്നു വീണു. കലൈക്കുണ്ട വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് മിനുറ്റുകള്‍ക്കുള്ളിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഉണ്ടായിരുന്നു രണ്ട് പൈലറ്റുമാരും സാരമായ പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

വ്യോമത്താവളത്തിന്റെ അതിര്‍ക്കുള്ളിലായിരുന്നു സംഭവം. വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ മാസം ചെന്നൈയില്‍ നിന്നും 29 യാത്രക്കാരുമായി പോര്‍ട്ട് ബ്ലെയറിലേക്കു പുറപ്പെട്ട യാത്രവിമാനം ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. വിമാനത്തിനു വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

DONT MISS
Top