സുരക്ഷാ നിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുക, അപകടമുണ്ടാകുമ്പോള്‍ ആദ്യം തല സുരക്ഷിതമാക്കുക: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

plane-cabin

വിമാനത്തിന്റെ ക്യാബിന്‍

റോഡ് യാത്രയെക്കാള്‍ ഏറ്റവും സുരക്ഷിതമാണ് വിമാനയാത്ര എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിമാനം കാണാതാവുന്നതും ദുബായില്‍ ഉണ്ടായതുപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതും വിമാനയാത്ര ചെയ്യുന്നവര്‍ക്കിടയില്‍ ആശങ്ക പരത്തുന്നുണ്ട്. വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശം ശ്രദ്ധയോടെ കേള്‍ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. സുരക്ഷയെ സംബന്ധിച്ച് ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ യാത്ര കഴിയുന്നതു വരെ മനസ്സില്‍ വെക്കണം.

ദുബായില്‍ ക്രാഷ് ലാന്‍ഡ് ചെയ്തതിനു ശേഷമാണ് വിമാനത്തിന് തീപിടിച്ചത്. 45 സെക്കന്റ് കൊണ്ട് യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിനുള്ളില്‍ നിന്നും പുറത്തെത്തിക്കാന്‍ ക്യാബിന്‍ ക്രൂവിന് കഴിഞ്്ഞുവെന്നത് പ്രശംസനീയമാണ്. രണ്ട് മിനുട്ട് കൂടി താമസിച്ചിരുന്നുവെങ്കില്‍ വന്‍ ദുരന്തമായി മാറിയേനെ. അപകടമുണ്ടായാല്‍ ക്യാബിന്‍ ബാഗും, ലാപ് ടോപ്പും അടക്കമുള്ള സാധനങ്ങള്‍ എടുക്കരുത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. പണം, പാസ്‌പോര്‍ട്ട്, മരുന്നുകള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ കൈയെത്തും ദൂരത്തില്‍ വെച്ചിരിക്കണം. അപകടം ഉണ്ടാകുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ജീവനാണ് ഏറ്റവും വിലപ്പെട്ട് എന്നാണ്. ജീവന്‍ കഴിഞ്ഞേ ബാക്കി എന്തുമുള്ളൂ.

600-478335883-air-hostess-checking-ticket

വിമാന യാത്രയില്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

  • വിമാനത്തില്‍ കയറിക്കഴിഞ്ഞാലുടന്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുക. സീറ്റില്‍ വച്ചിരിക്കുന്ന സുരക്ഷാ കാര്‍ഡുകള്‍ ശ്രദ്ധയോടെ വായിക്കുക.
  • പുറത്തേക്കുള്ള വാതിലുകള്‍ എവിടെയെന്ന് നോക്കി വയ്ക്കുക. ഇരിക്കുന്ന സീറ്റില്‍ നിന്നും എമര്‍ജന്‍സി എക്‌സിറ്റ് എത്ര അകലെയാണെന്ന് സീറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തുക. കാരണം അപകടത്തില്‍പ്പെടുന്ന സമയത്ത് സുരക്ഷാ വാതില്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. സീറ്റുകള്‍ എണ്ണി എമര്‍ജന്‍സി എക്‌സിറ്റിനടുത്തെത്താന്‍ കഴിയും.
  • അപകടം ഉണ്ടായി എന്നറിഞ്ഞാല്‍ പരിഭ്രമിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക. അങ്ങനെ ചെയ്താല്‍ സുരക്ഷാ ഉദ്യോഗസ്ഥരും, ക്യാബിന്‍ ക്രൂവും പറയുന്നത് ഒന്നും നമുക്കും കൂടെ ഉള്ളവര്‍ക്കും കേള്‍ക്കാന്‍ പറ്റില്ല. കൂടാതെ പാനിക് ആയാല്‍ നമ്മളുടെ റിഫ്‌ലക്‌സ് പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് വളരെ സമചിത്തതയോടെ പെട്ടെന്ന് പുറത്തിറങ്ങാന്‍ നോക്കുക.
  • കഴിവതും വെറും കയ്യോടെ ഇറങ്ങണം. ക്യാബിന്‍ ബാഗേജ്, ലാപ് ടോപ് തുടങ്ങി കൂടെയുള്ള സാധനങ്ങള്‍ ഒന്നും കൂടെ എടുക്കാന്‍ ശ്രമിക്കാതിരിക്കുക. രക്ഷപ്പെടാനുള്ള സമയം കളയാതിരിക്കാനാണിത്. രക്ഷപ്പെടുമ്പോള്‍ ബാഗേജുകള്‍ തടസ്സമാകാതിരിക്കണം. രണ്ട് കയ്യും രക്ഷപ്പെടുന്നതിനായി വേണം.
  • കുട്ടികളുണ്ടെകില്‍ അവരെ തൊട്ടു പുറകിലായി കൈ പിടിച്ചു നടത്തുകയും കൊച്ചു കുട്ടികളെ എടുക്കുകയും ചെയ്യുക. കുനിഞ്ഞ് പോകാന്‍ ശ്രമിക്കണം. പുകയുള്ള സാഹചര്യത്തില്‍ കുനിഞ്ഞ് നടക്കുന്നതാണ് നല്ലത്.
  • ഏത് അപകടത്തിലും ആദ്യം സുരക്ഷിതമാക്കേണ്ടത് നമ്മുടെ തലയാണ്. തലയുണ്ടെങ്കിലെ രക്ഷപ്പെടാന്‍ അവസരം ഉണ്ടെങ്കില്‍ കാലിനെ നിയന്ത്രിക്കാന്‍ കഴിയൂ. അതിനാലാണ് തലയില്‍ കൈ വെച്ച് കുനിഞ്ഞിരിക്കാന്‍ (ബ്രേസ് പൊസിഷന്‍) നിര്‍ദേശിക്കുന്നത്.
  • വിമാനത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍ ഉടന്‍ പരമാവധി ദൂരത്തേക്ക് ഓടി പോകുക (ഏകദേശം150 മീറ്റര്‍ എങ്കിലും). കാരണം ഇന്ധനത്തില്‍ തീ പിടിച്ചാല്‍ ഉടനെ പൊട്ടിത്തെറിക്കുള്ള സാധ്യത ഉണ്ട്.
  • ഓരോ യാത്രയ്ക്കും പ്രത്യേകം ഇന്‍ഷുറന്‍സ് എടുക്കുക.
400x400_MIMAGE85169f37761cc88ef9d62dddb08c6882
DONT MISS
Top