പ്രശസ്ത റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ പ്രതിശ്രുത വധു തൊടുത്ത അമ്പ് തുളച്ചു കയറി

americas
ലോസെയ്ഞ്ചല്‍സ്: പ്രശസ്ത റിയാലിറ്റി ഷോക്കിടെ മത്സരാര്‍ത്ഥിയുടെ കഴുത്തില്‍ അമ്പ് തുളച്ചു കയറി. ചൊവ്വാഴ്ചയാണ് സംഭവം. എന്‍ബിസി നെറ്റ് വര്‍ക്കില്‍ സംപ്രേഷണം ചെയ്യുന്ന ലൈവ് റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട് ടാലെന്റിലാണ് ദാരുണമായ സംഭവം.

കനേഡിയന്‍ സ്വദേശിയായ റയാന്‍ സ്‌റ്റോക്കിനാണ് അപകടം സംഭവിച്ചത്. പ്രതിശ്രുത
വധുവിനൊപ്പം സാഹസികപ്രകടനങ്ങള്‍ നടത്തവെയാണ് അപകടം സംഭവിച്ചത്. യുവതി തൊടുത്ത തീയോടു കൂടിയ അമ്പ് ലക്ഷ്യം തെറ്റി റയാന്റെ കഴുത്തില്‍ തുളച്ചു കയറുകയായിരുന്നു. താന്‍ സുഖം പ്രാപിക്കുന്നതായും അതിവേഗം തിരിച്ചെത്തുമെന്നും യുവാവ് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.

DONT MISS