ജീവനും കയ്യില്‍ പിടിച്ച്: തീപിടിച്ച വിമാനത്തിനുള്ളില്‍ പരിഭ്രാന്ത്രരായ യാത്രക്കാരുടെ ദൃശ്യങ്ങള്‍

DUBAI

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിച്ച എമിറേറ്റ്സ് വിമാനത്തിനുള്ളില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. വിമാനത്തിനകത്ത് പരിഭ്രാന്തരായി കൈയില്‍ കിട്ടിയതെല്ലാം എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.

യാത്രക്കാര്‍ പിന്നീട് എമര്‍ജന്‍സി വാതില്‍ വഴിയാണ് പുറത്തു ചാടി രക്ഷപ്പെട്ടത്. 45 സെക്കന്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. എന്നാല്‍ രക്ഷപ്രവര്‍ത്തനത്തിനിടെ ഒരു യുഎഇ പൗരന്‍ മരിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും 10.19നാണ് വിമാനം യാത്ര തിരിച്ചത്. പ്രാദേശിക സമയം 12.50നാണ് ദുബായ് വിമാനത്താവളത്തില്‍ വിമാനം എത്തിയത്. ക്രഷ് ലാന്റിനു ശേഷമാണ് വിമാനത്തിന് തീ പിടിച്ചത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 282 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
രക്ഷപ്പെട്ടവരില്‍ 60ലധികം മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചു.

DONT MISS
Top