രജനിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു: തിരിച്ചുപിടിച്ചതായി മകളുടെ ട്വീറ്റ്

rajanikanth

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനികാന്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നലെയാണ് സംഭവം നടന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അക്കൗണ്ട് തിരിച്ചുപിടിച്ചതായി രജനിയുടെ മകളും നടിയുമായ ഐശ്വര്യ ധനൂഷ് ട്വീറ്റ് ചെയ്തു. ഹാക്ക് ചെയ്തയാള്‍ പല പ്രമുഖരെയും രജനിയുടെ അക്കൗണ്ടില്‍നിന്ന് ഫോളോ ചെയ്തിരുന്നു. തുടര്‍ന്ന് ഒരു ട്വീറ്റും പോസ്റ്റ് ചെയ്തു.

ഞമഷശിശസമിവേ ‘Rajinikanth #HitToKill” എന്ന സന്ദേശമാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. അക്കൗണ്ട് ഹാക്ക് ചെയ്തയാള്‍ പ്രമുഖ നടന്‍മാരായ കമല്‍ ഹാസന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, രജനിയുടെ അടുത്തിടെ ഇറങ്ങിയ കബാലി സിനിമയുടെ സംവിധായകന്‍ രഞ്ജിത്, നിര്‍മാതാവ് താണു, പിആര്‍ഒ റിയാസ് അഹ്മെദ് തുടങ്ങിയവരെ ഫോളോ ചെയ്തിരുന്നു. പിന്നീട് അക്കൗണ്ട് പഴയപടിയിലേക്ക് തിരിച്ചെത്തിച്ചതായി ഐശ്വര്യ പറഞ്ഞു.

Untitled-2
DONT MISS
Top