മലയാളികളെ കാണാതായ സംഭവം; ഐഎസ് ബന്ധമുള്ള യുവതി പിടിയില്‍

arrest

REPRESENTATIONAL IMAGE

ദില്ലി: ഐഎസ് ബന്ധമുള്ള ബിഹാര്‍ സ്വദേശിനിയെ കാസര്‍ഗോഡ് പൊലീസ് പിടികൂടി. പടന്നയില്‍ നിന്ന് കാണാതായ സംഘത്തില്‍പ്പെട്ട  ബിഹാര്‍ സ്വദേശിനിയായ യാസ്മിന്‍ അഹമ്മദെന്ന യുവതിയെ ആണ്  ദില്ലിയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. കാസര്‍ഗോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഐഎസുമായി ബമന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയ തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശിനി അബ്ദുല്‍ റാഷിദുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ത്യ വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ദില്ലിയില്‍ നിന്നും ഇവര്‍ പിടിയിലായത്.

ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികളെ കാണാതായ സംഭവത്തില്‍ കേരള പൊലീസും മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയി രണ്ടു പേരെ നേരത്തെ കൊച്ചിയിലെത്തിച്ചിരുന്നു. ആര്‍ഷിദ് ഖുറേഷി, റിസ്വാന്‍ ഖാന്‍ എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്.

അതേസമയം പടന്നയില്‍ നിന്നും കാണാതായവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കാണാതായവരില്‍ ഒരാള്‍ ബന്ധുവിനയച്ച വാട്ട്‌സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. പടന്നയില്‍ നിന്നും കാണാതായവരെല്ലാം ഒരേ കേന്ദ്രത്തിലുണ്ടെന്നും സുരക്ഷിതരാണെന്നുമുള്ള സന്ദേശമാണ് പുറത്തുവന്നത്.

DONT MISS
Top