അഭിനയത്തിലും കഴിവ് തെളിയിച്ച് സുനീതി ചൗഹാന്‍; പേടിപ്പെടുത്തുന്ന ഹ്രസ്വ ചിത്രം കാണാം

suneethi

സുനീതി ചൗഹാന്‍ പ്ലെയിംഗ് പ്രിയയില്‍

നല്ല ഗാനങ്ങളിലൂടെ ആരാധകരുടെ ഇടയില്‍ ജനപ്രീതി നേടിയ ഗായിക സുനീതി ചൗഹാന്‍ അഭിനയത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. പ്ലെയിംഗ് പ്രിയ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സുനീതി അഭിനയപാടവം കാഴ്ചവെച്ചിരിക്കുന്നത്. ത്രില്ലറാണ് പ്ലെയിംഗ് പ്രിയ. വീടും നമുക്ക് സുരക്ഷിതമല്ല എന്ന ടാഗ്‌ലൈനോടെയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ആരിഫ് അലിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വീട്ടില്‍ ഒറ്റയ്ക്കാകുന്ന പെണ്‍കുട്ടി പാട്ടുപാടിയും നൃത്തം ചവിട്ടിയും സമയം ചെലവഴിക്കുന്നു. ഇതിനിടയില്‍ ആരോ ഒരാള്‍ അകത്തേക്ക് കടക്കുന്നു. പിന്നീട് സംഭവിക്കുന്ന രംഗങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.സുനീതി ചൗഹാന്റെ അഭിനയം മനോഹരമായെന്ന് ആരാധകര്‍ പ്രശംസിച്ചു. പാട്ട് മാത്രമല്ല, അഭിനയവും തനിക്ക് വഴങ്ങുമെന്ന് കാണിച്ചുതന്നുവെന്ന് ചിലര്‍ ട്വീറ്റ് ചെയ്തു.

DONT MISS
Top