ഗുജറാത്തില്‍ ദലിതരുടെ പ്രതിഷേധം ശക്തം; ചത്ത കന്നുകാലികളെ നീക്കം ചെയ്യുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഹ്വാനം

gujarath

ഗുജറാത്തില്‍ നടന്ന ദലിതരുടെ മഹാസമ്മേളനം

അഹമ്മദാബാദ്: ഗുജറാത്തില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ആയിരക്കണക്കിന് ദലിതര്‍ മഹാറാലി നടത്തി. ഉന ദലിത് അത്യാചാര്‍ ലദാത് സമിതിയുടെ നേതൃത്വത്തിലാണ് മഹാസമ്മേളനം നടത്തിയത്. റാലിക്ക് മുസ്ലിം സമുദായത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു.

ചത്ത കന്നുകാലികളെ നീക്കം ചെയ്യുന്ന പരാമ്പരാഗത തൊഴില്‍ ചെയ്യുന്നതില്‍ നിന്നും ദലിതര്‍ വിട്ടു നില്‍ക്കണമെന്ന് റാലിയില്‍ ആഹ്വാനം ചെയ്തു. നഗരങ്ങളിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതില്‍ നിന്നും മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്നതും ഇനി തങ്ങള്‍ ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് ദലിത് നേതാവും പരിപാടിയുടെ കണ്‍വീനറുമായ ജിഗ്നേശ് മേവാനി ആഹ്വാനം ചെയ്തു.

55 ഓളം ഗ്രാമങ്ങളിലായി ദലിതര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 15,500 ത്തോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് മേവാനി ചോദിച്ചു. തങ്ങളുടെ വേദന കാണുവാനും ഇതിനൊരു പരിഹാരം കാണുവാനും മോദി രംഗത്തുവരാത്തത് വളരെ ദു:ഖകരമാണെന്നും മേവാനി കുറ്റപ്പെടുത്തി.

ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ 2017 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ കാണിച്ചുതരാമെന്ന് മേവാനി മുന്നറിയിപ്പ് നല്‍കി. ദലിത് യുവാക്കള്‍ ആക്രമിക്കപ്പെട്ട ഉനയില്‍ നിന്ന് ആഗസ്ത് അഞ്ചിന് മാര്‍ച്ച് നടത്താന്‍ ദലിത് സംഘടന തീരുമാനിച്ചിട്ടുണ്ട്.

DONT MISS
Top