സസ്‌പെന്‍സുമായി ഇരുമുഗന്‍; പുതിയ ടീസര്‍ കാണാം

irumugan

ചിത്രത്തിലെ ഒരു രംഗം

സൂപ്പര്‍താരം വിക്രം നായകനായെത്തുന്ന ഇരുമുഗന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. വിക്രം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പൂര്‍ണമായും മലേഷ്യയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ അവസാനഘട്ട മിനുക്കുപണികളിലാണ്. നടി നിത്യാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമായാണ് ഇരുമുഗന്‍ ഒരുങ്ങുന്നത്. അരിമ നമ്പി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top