ഭര്‍തൃ പീഡനത്തില്‍ യുവതിക്ക് നഷ്ടമായത് ആറ് മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ; കണ്ണുപൊട്ടുന്ന ക്രൂരത അരങ്ങേറിയത് അഫ്ഗാനിസ്ഥാനില്‍

afganistan

റമസ് അറ

കാബൂള്‍: സ്ത്രീധനത്തിന്റെ പേരിലും ഭാര്യയെ ഒഴിവാക്കുന്നതിനു വേണ്ടിയും ഭര്‍ത്താക്കന്മാരുടെ വില്ലത്തരങ്ങള്‍ നാം നിരവധി കേട്ടിട്ടുണ്ട്. ഇവിടെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവാവ് ചെയ്തത് കണ്ണ് പൊട്ടുന്ന ക്രൂരതയാണ്. ആറ് മാസം ഗര്‍ഭിണിയായ 20 കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയുമെല്ലാമാണ് ഇയാള്‍ ചെയ്തത്. ക്രൂരമായ പീഡനത്തില്‍ യുവതിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായി. ഭാര്യയെ പീഡിപ്പിക്കാന്‍ ഇയാള്‍ക്ക് കൂട്ടു നിന്നതാകട്ടെ അമ്മയും സഹോദരിയും.

അഫ്ഗാനിസ്ഥാനിലെ അഷ്‌കാമിഷ് ജില്ലയിലെ തഖാര്‍ പ്രവിശ്യയിലാണ് സംഭവം.
റമസ് അറ എന്ന യുവതിക്കാണ് ഭര്‍ത്താവ് സര്‍ബലാന്ദിന്റെ ഭാഗത്തു നിന്നും ക്രൂര പീഡനമേല്‍ക്കേണ്ടി വന്നത്. ഇവരുടെ സ്വകാര്യ ഭാഗങ്ങളും മുടിയും ഭര്‍ത്താവ് അറുത്തുമാറ്റി. ചാട്ടവാറുപയോഗിച്ചാണ് ഭര്‍ത്താവ് ഇവരെ മര്‍ദ്ദിച്ചത്. സംഭവം നോക്കി നിന്നതല്ലാതെ ഇതിനെ എതിര്‍ക്കാന്‍ സര്‍ബലാന്ദിന്റെ അമ്മയും സഹോദരിയും ശ്രമിച്ചില്ല. ഗുരുതരമായി പരിക്കേറ്റ യുവതി കാന്‍ഡസിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ പരാതിയില്‍ സര്‍ബലാന്ദിനെതിരെ തഖാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസെടുത്തുവെന്നറിഞ്ഞതിന് ശേഷം സര്‍ബലാന്ദ് ഒളിവിലാണ്.

DONT MISS
Top