ഹിലരി സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചു: ‘ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ വിഭജിക്കുന്നു’

HILARY-CLINTON

ഫിലാഡല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ വിഭജിക്കയാണെന്ന് ഡൈമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍. ഫിലാഡല്‍ഫിയയിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കുകയായിരുന്നു ഹിലരി. ഉയരങ്ങളിലേക്ക് കുതിക്കുന്ന രാഷ്ട്രത്തിനിത് അഭിമാന നിമിഷമാണിതെന്നും ഹിലരി പറഞ്ഞു.

ച്ചത്. ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയെ മുന്നോട്ട് നയിക്കാനുള്ള കെല്‍പ്പില്ല. ട്രംപിന്റെ മെക്‌സിക്കന്‍ വന്‍മതിലിന് പകരം മികച്ച സാമ്പത്തിക വ്യവസ്ഥയാണ് തങ്ങള്‍ ഇവിടെ നിര്‍മിക്കുക. ഭീഷണിപ്പെടുത്തിയും ഭീതി ജനിപ്പിച്ചും വോട്ട് നേടാനാണ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതെന്നും ഹിലരി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയാണ് നിര്‍മിക്കേണ്ടത്. മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ചു നില്‍കണമെന്നും ഹിലരി ആവശ്യപ്പെട്ടു.

DONT MISS
Top