ഹര്‍ഭജന്‍ സിംഗ്- ഗീതാ ബസ്ര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

harbhajan

ഹര്‍ഭജന്‍ സിംഗും ഗീതാ ബസ്രയും

ഹര്‍ഭജന്‍ സിംഗ്-ഗീതാ ബസ്ര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ഇന്നലെ ലണ്ടനിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ഹര്‍ഭജന്റെ അമ്മ അവതാര്‍ കൗറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗര്‍ഭിണിയായ ശേഷം മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനിലായിരുന്നു ഗീതാ ബസ്ര. ഹര്‍ഭജന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലെത്തിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 29-ന് ജലന്ധറില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റിലെ മുതിര്‍ന്ന താരവും സ്പിന്‍ ബൗളറുമായ ഹര്‍ഭജന്‍ സിംഗും ഗീതാ ബസ്രയും തമ്മില്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. നടിയും മോഡലുമായ ഗീതാ ബസ്ര ഇമ്രാന്‍ ഹാഷ്മി ചിത്രമായ ദില്‍ ദിയാ ഹെയിലൂടെയാണ് ബോളിവുഡിലേക്ക് ചുവടു വച്ചത്. ഗീതാ ബസ്ര അഭിനയിച്ച സെക്കന്റ് ഹാന്‍ഡ് ഹസ്ബന്‍ഡ് എന്ന ചിത്രത്തില്‍ ഹര്‍ഭജന്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

DONT MISS
Top