ദുല്‍ഖര്‍- അമല്‍ നീരദ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

dulquer

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ പേര് പരാമര്‍ശിക്കാത്ത പോസ്റ്ററാണ് പുറത്തുവന്നത്. അജി മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ദുല്‍ഖറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫെയ്‌സ്ബുക്ക് പേജിലൂടെയുമാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ദുല്‍ഖര്‍ ബൈക്കിലിരിയ്ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ഫസ്റ്റ് ലുക്ക്. ചില ഹീറോസ് യഥാര്‍ത്ഥമാണ് () എന്നാണ് ടൈറ്റില്‍ ടാഗ്. പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൗബിന്‍ ഷഹീര്‍, സിദ്ധിഖ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന.

DONT MISS
Top