പിറന്നാള്‍ ദിനത്തില്‍ കെഎസ് ചിത്രക്ക് ആദരവുമായി സംഗീതലോകം; വീഡിയോ

k-s-chithra

കെഎസ് ചിത്ര

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ പിറന്നാള്‍ ദിനമാണിന്ന്. ചിത്രക്ക് ആശംകളര്‍പ്പിച്ച് സംഗീതലോകത്തെ പ്രമുഖരൊന്നിച്ചുള്ള ഒരു വീഡിയോയാണ് ചിത്രയുടെ പിറന്നാള്‍ ദിനത്തെ ഏറെ നിറമുള്ളതാക്കി മാറ്റിയത്. എസ് പി ബാലസുബ്രഹ്മണ്യവും അര്‍ജ്ജുനന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയും ഡോ.കെ ഓമനക്കുട്ടിയും ഉള്‍പ്പെടെ ചിത്രയുടെ ഗുരുസ്ഥാനത്തുള്ളവര്‍ ചേര്‍ന്നൊരുക്കിയ വീഡിയോ ഏറെ ഹൃദ്യമാണ്.

സംഗീതസംവിധായകരായ കീരവാണി,ശരത്, ഗായകരായ വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, പി ഉണ്ണിക്കൃഷ്ണന്‍, വിധു പ്രതാപ്, ശ്വേതാ മോഹന്‍ എന്നിവരും വീഡിയോയില്‍ ഉണ്ട്.

DONT MISS
Top