തന്റെ നിശാപാര്‍ട്ടികളില്‍ ആരും ഇടപെടേണ്ടെന്ന് നെയ്മര്‍

neymar

ബ്രസീലിയ: നിശാ പാര്‍ട്ടികള്‍ ആഘോഷമാക്കുന്നയാളാണ് ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍. തന്റെ രാത്രികാല പാര്‍ട്ടികള്‍ തന്റെ സ്വകാര്യതയാണെന്ന് പറഞ്ഞ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നെയ്മര്‍. വാര്‍ത്താസമ്മേളനത്തിനിടെയാണ് നെയ്മറിന്റെ അഭിപ്രായപ്രകടനം. എനിക്ക് 24 വയസ്സായി. ഒരാള്‍ക്ക് ഒരിക്കലും എല്ലാം തികഞ്ഞ ആളാകാന്‍ പറ്റില്ല. എനിക്ക് എന്റേതായ കുറവുകളുണ്ട്. കൂട്ടുകാരോടൊപ്പം പുറത്ത് പോയി ആഘോഷിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നു. ഞാനെന്തിന് അത് മറ്റുള്ളവര്‍ക്കു വേണ്ടി ഇല്ലാതാക്കണം.താരത്തിന്റെ ആഘോഷങ്ങള്‍ അതിരു വിടുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നെയ്മര്‍.

ഇത് എന്റെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളാണ്. ഗ്രൗണ്ടില്‍ ഞാന്‍ എന്റെ കഴിവുകളെല്ലാം പുറത്തെടുത്താണ് കളിക്കുന്നതെന്നും നെയ്മര്‍ പറഞ്ഞു. സ്‌പെയിനിലെ പ്രശസ്തമായ ഇബ്‌സ റിസോര്‍ട്ടിലെ പാര്‍ട്ടികളില്‍ താരം പങ്കടുത്തത് വാര്‍ത്തയായിരുന്നു. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കോടികള്‍ ചെലവഴിച്ച് നെയ്മര്‍ നടത്തുന്ന യാത്രയെക്കുറിച്ചും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

DONT MISS
Top