പോക്കിമോനെ പിടിക്കാനിറങ്ങി അനുഷ്‌കയും (വീഡിയോ)

anushka

അനുഷ്‌ക ശര്‍മ്മ

ലോകം മുഴുവന്‍ പോക്കിമോന്‍ ഗെയിംമില്‍ മുഴുകി നില്‍ക്കുമ്പോള്‍ പോക്കിമോനെ പിടിക്കാനിറങ്ങി ബോളിവുഡ് താരം അനുഷ്‌കയും. ഗെയിമില്‍ മുഴുകിയ വീഡിയോ താരം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ലോകം മുഴുവന്‍ ഇപ്പോള്‍ തരംഗം തീര്‍ത്തിരിക്കുകയാമ് പോക്കിമോന്‍. ഗെയിം കളിക്കുന്ന ആള്‍ നില്‍ക്കുന്ന ചുറ്റുപാടില്‍ നടക്കുന്ന പോലെ സജ്ജീകരിച്ചിരിക്കുന്ന ഗെയിം സാങ്കല്‍പ്പിക ലോകത്തെ യഥാര്‍ത്ഥ ചുറ്റുപാടുമായി ബന്ധിപ്പിച്ചുകൊണ്ടാണ് നടക്കുന്നത്.

ഓഗ്മന്റഡ് റിയാലിറ്റിയെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന ഗെയിംമിലെ പോക്കിമോനെ പിടികൂടുന്നതിനനുസരിച്ചാണ് ഗെയിം മുന്നോട്ട് പോകുന്നത്. ലോകം മുഴുവന്‍ തരംഗം സൃഷ്ടിച്ചുവെങ്കിലും ഇന്ത്യയിലെ മാപ്പില്‍ മുംബൈയില്‍ മാത്രമാണ് പോക്കിമോനെ പിടിക്കാനായി ആരാധകര്‍ക്കു സാധിക്കുക. റിയാലിറ്റിയെ അടിസ്ഥാനമാക്കി കൃത്രിമ ജ്ഞാനമുള്ള വിര്‍ച്ച്വല്‍ കഥാപാത്രമായ പോക്കിമോനെ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

DONT MISS
Top