ബംഗളൂരുവില്‍ നിന്നും കഞ്ചാവ് കൊച്ചിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍

kochi

പ്രതികളെ പിടികൂടിയ സ്ഥലത്തു നിന്നുള്ള ദൃശ്യം

കൊച്ചി: ബംഗളൂരുവില്‍ നിന്നും കഞ്ചാവ് കൊച്ചിയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. നഗരത്തിലെ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊച്ചിയില്‍ നിന്നും ഷാഡോ പൊലീസാണ് ഇവരെ പിടികൂടിയത്.

കേസില്‍ തൃശൂര്‍ സ്വദേശിയായ ഹഷ്മി, തൃപ്പൂണിത്തുറ സ്വദേശിയായ ശരണ്യ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ലഹരിമരുന്ന വില്‍പ്പന കണ്ണിയിലെ മുഖ്യപ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ബംഗലൂരുവില്‍ നിന്നും ആഡംബരക്കാറില്‍ കഞ്ചാവ് കൊച്ചിയിലെത്തിച്ചാണ് സംഘം വില്‍പ്പന നടത്തിയിരുന്നത്. ആവശ്യക്കാരോട് ഷോപ്പിംഗ് മാളുകളിലെത്തുന്ന സംഘം വിദ്യാര്‍ത്ഥികളാണെങ്കില്‍ മാത്രമേ കഞ്ചാവ് കൈമാറുകയുള്ളൂ. ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇവര്‍ 500 മുതല്‍ 1000 രൂപ വരെയാണ് ഈടാക്കുന്നത്.

പാലാരിവട്ടത്തെ ഒരു ഹോട്ടലില്‍ നിന്നുമാണ് ഷാഡോ പൊലീസ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് കിലോ കഞ്ചാവും പൊലീസ് കണ്ടെടുത്തു. രണ്ടു മാസം മുന്‍പ് നാലു കിലോ കഞ്ചാവുമായി കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നിന്നും പൊലീസ് കൂടിയ നാലുപേരടങ്ങുന്ന സംഘമാണ് പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്.

DONT MISS
Top