പൊള്ളുന്ന വെയിലില്‍ ടാറില്‍ മുങ്ങി അനങ്ങാനാകാതെ നാല് നായ്ക്കുട്ടികള്‍ ജീവന് വേണ്ടി കേഴുന്നു; ഈ ചിത്രം എല്ലാം പറയും

pupബുച്ചാറെസ്റ്റ്: ലോകമെമ്പാടും മൃഗങ്ങളോടുള്ള ക്രൂരത വര്‍ദ്ധിച്ചുവരികയാണ്. പല മൃഗങ്ങളും ക്രൂരമായി കൊല്ലപ്പെടുന്നു. ഇത്തരത്തില്‍ ക്രൂരതകള്‍ വര്‍ദ്ധിക്കുമ്പോഴും മൃഗസ്‌നേഹികളും മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളും ഒന്നും ചെയ്യാന്‍ സധിക്കാതെ നിസ്സഹായകരാകുന്നു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഒരു ചിത്രം. പൊള്ളുന്ന വെയിലില്‍ ടാറില്‍ മുങ്ങി അനങ്ങാനാകാതെ ജീവന് വേണ്ടി കേഴുന്ന നാല് നായ്ക്കുട്ടികള്‍. ടാറില്‍ മുങ്ങിയെന്നല്ല, മുക്കിയെന്നു വേണം പറയാന്‍. അല്‍പ ജീവന്‍ ഇവയ്ക്ക് ബാക്കിയുള്ളപ്പോഴും കാഴ്ചക്കാരില്‍ പലര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയുമുണ്ടാകാതിരിക്കാനെങ്കിലും ഈ ചിത്രം പ്രയോജനപ്പെടട്ടെ.

റെമാനിയയിലെ ആദ്യത്തെ സംഭവമല്ല ഇത്. നേരത്തേയും നായ്ക്കളോട് ഇത്തരത്തിലുള്ള ക്രൂരത അരങ്ങേറിയിട്ടുണ്ട്. ടാറില്‍ മുക്കിയ നിലയില്‍ കണ്ടെത്തിയ രണ്ട് നായ്ക്കുട്ടികളെ മൃഗാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ സ്‌കൈ ഫൗണ്ടേഷനാണ് രക്ഷപ്പെടുത്തിയത്. അനസ്‌തേഷ്യ നല്‍കി വെറ്റിനറി ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഈ നായ്ക്കുട്ടികളെ രക്ഷപ്പെടുത്തിയത്.

pup-2

ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലും നായ്ക്കള്‍ക്കെതിരെ ക്രൂരതകള്‍ അരങ്ങേറിയിരുന്നു. തെലങ്കാനയിലെ മുഷീറാബാദില്‍ മൂന്ന് നായ്ക്കുട്ടികളെ ഒരു സംഘം ചെറുപ്പക്കാര്‍ ജീവനോടെ കത്തിക്കുകയാണ് ചെയ്തത്. ചെന്നൈയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തെരുവ് നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

DONT MISS
Top