ഫ്രാന്‍സില്‍ പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ആക്രമണം: വൈദികനും രണ്ട് അക്രമികളും കൊല്ലപ്പെട്ടു

FRANCE

ഫ്രഞ്ച് പൊലീസിന് രക്ഷാപ്രവര്‍ത്തനത്തിനിടെ

പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ ഒരു പള്ളിയില്‍ കഠാരകളുമായി അതിക്രമിച്ച് കയറി അഞ്ച് പേരെ ബന്ദികളാക്കിയ രണ്ട് അക്രമികളെ ഫ്രഞ്ച് പൊലീസ് വധിച്ചു. വടക്കന്‍ നോര്‍മണ്ടിയിലെ റൗനിലാണ് സംഭവം നടന്നത്. ആക്രമണത്തിനിടെ ദേവാലയത്തിലെ വൈദികന്‍ കൊല്ലപ്പെട്ടു. വൈദികനെ അക്രമികള്‍ കഴുത്തറത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒരു ബന്ദി പരുക്കുകളുമായി ആശുപത്രിയിലാണ്.

വൈദികനേയും രണ്ട് കന്യാസ്ത്രീകളേയും ഏതാനും വിശ്വാസികളേയും അക്രമികള്‍ ബന്ദികളാക്കിയിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫ്രഞ്ച് പൊലീസ് നടത്തിയ സൈനികനടപടിയിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. അതേസമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുന്‍പ് ഫ്രാന്‍സിലെ തന്നെ നീസിലുണ്ടായ ആക്രമണത്തിന്റ നടുക്കും മാറും മുന്‍പാണ് ഈ സംഭവം നടന്നത്. കടല്‍ത്തീരത്ത് തടിച്ചു കൂടിയിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് തീവ്രവാദികള്‍ ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ 84 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

DONT MISS
Top