ബലാത്സംഗത്തിനു ശേഷം ആസിഡ് കുടിപ്പിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി മരിച്ചു

DELHI-WOMEN-COMMISSION

ദില്ലിയിലെ വനിത കമ്മീഷന്‍ പ്രതിനിധി മാധ്യമങ്ങളോട്‌

ദില്ലി: ബലാത്സംഗത്തിനു ശേഷം ആസിഡ് കുടിപ്പിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി വിടപറഞ്ഞു. ദില്ലി സ്വദേശിയായ പതിനാലുകാരി ഒരു മാസത്തെ ചികിത്സയ്ക്കു ശേഷവും ജീവന്‍ നിലനിര്‍ത്താനാവാതെ മരണപ്പെട്ടത്.

ആന്തരികാവയവങ്ങള്‍ പകുതിയിലേറെയും ദ്രവീകരിക്കപ്പെട്ട നിലയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി ദ്രാവകം അകത്ത് ചെന്നതിനാല്‍ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് ഏറെ ആശങ്കയോടെയായിരുന്നു കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരും പ്രകടിപ്പിച്ചത്. എന്നാല്‍ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റാന്‍ ഡോക്ടര്‍മാര്‍ക്കായില്ല.

കഴിഞ്ഞ ഡിസംബറിലാണ് കുട്ടിയെ പീഢനത്തിനിരയായ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയും ചെയ്തു. ഈ കേസില്‍ കോടതി വാദം കേള്‍ക്കാനിരിക്കെയാണ് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും പീഢനത്തിനിരയാക്കുകയും ചെയ്തത്. ശിവശങ്കരനെന്നയാളും ബന്ധുവായ സ്ത്രീയും ചേര്‍ന്നാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും തന്നെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്നും കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. പീഢനത്തിനു ശേഷം ജ്യൂസില്‍ ആസിഡ് കലര്‍ത്തി കുടിപ്പിക്കുകയും ചെയ്തുവെന്നും കുട്ടി മൊഴി നല്‍കി.

കുട്ടിയുടെ മരണത്തിനു ശേഷം ദില്ലി പൊലീസിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്നും സംസ്ഥാനത്ത് സ്ത്രീ സുരക്ഷ പേരിനു മാത്രമേയുള്ളൂവെന്നും വനിത കമ്മീഷന്‍ അംഗങ്ങളടക്കം വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. അടുത്ത നിര്‍ഭയ കൊല്ലപ്പെടും വരെയാണ് സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ ദില്ലി പൊലീസ് കാത്തിരിക്കുന്നതെന്നാണ് വിമര്‍ശനം.

DONT MISS
Top