നേപ്പാൾ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലി രാജിവെച്ചു

നേപ്പാൾ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലി

നേപ്പാൾ പ്രധാന മന്ത്രി ഖഡ്ഗ പ്രസാദ് ഒലി

കാഠ്മണ്ഢു: നേപ്പാൾ പാർലമെന്‍റിൽ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുൻപ് പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലി രാജി പ്രഖ്യാപിച്ചു. പ്രധാന ഘടക കക്ഷിയായിരുന്ന  ‘മാവോയിസ്റ് പാർട്ടി’ പിന്തുണ പിൻവലിച്ചതിനെ തുടർന്നു ആറു മാസം മാത്രം പ്രായമുള്ള ‘നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി’ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.

പാർലമെന്റിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ രാഷ്ട്രീയ പാർട്ടികളായ നേപ്പാളി കോൺഗ്രസ്സും മാവോയിസ്റ് പാർട്ടിയും ചേർന്ന് വിശ്വാസ വോട്ടെടുപ്പിന് നോട്ടീസ് നൽകിയിരുന്നു. വോട്ടെടുപ്പ് നടന്നാൽ പ്രധാനമന്ത്രി തോൽക്കുമെന്ന അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇതിനെത്തുടർന്നാണ് ഖഡ്ഗ പ്രസാദ് ഒലി രാജിവെച്ചത്.

എന്നാല്‍ അടുത്ത പ്രധാനമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകുന്നത് വരെ ഒലി തന്നെ താത്കാലിക പ്രധാനമന്ത്രി ആയി തുടുരുമെന്നു റിപോർട്ടുകൾ പറയുന്നു. 598 അംഗങ്ങളുള്ള പാർലമെൻറിൽ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കു 175 അംഗങ്ങളുണ്ടായിരുന്നു. 183 അംഗങ്ങളുള്ള നേപ്പാളി കോൺഗ്രസ്സും 70 അംഗങ്ങളുള്ള നേപ്പാൾ മാവോയിസ്റ് പാർട്ടിയും  ഒലിക്ക് എതിരെ തിരിഞ്ഞതാണ് സർക്കാരിന് തലവേദനയായത്.

രാജിയെത്തുടർന്ന് മാവോയിസ്റ് പാർട്ടി ചെയർമാൻ പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ മറ്റു പാർട്ടികളുമായി ചേർന്ന് പുതിയ ഗവണ്മെന്റ് ഉണ്ടാക്കാനുള്ള നീക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നും കരുതപ്പെടുന്നു.

DONT MISS
Top