കബാലി കാണാന്‍ രജനിയെത്തി’; ആവേശം വാനോളമുയര്‍ത്തി പ്രേക്ഷകര്‍

rajani-kabali

കബാലി കാണാന്‍ രജനിയെത്തിയപ്പോള്‍

വിര്‍ജീനിയയിലെ തിയേറ്ററില്‍ അപ്രതീക്ഷിതമായി തമിഴകത്തിന്റെ സ്റ്റൈല്‍ മന്നനെത്തിയത് പ്രേക്ഷകര്‍ക്ക് ആവേശമായി. സിനിമാര്‍ക്ക് മൂവി തിയേറ്ററിലെ കബാലിയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിനാണ് മകള്‍ ഐശ്വര്യ ആര്‍ ധനുഷിനൊപ്പം താരപരിവേഷങ്ങളന്നുമില്ലാതെ രജനിയെത്തിയത്. നിനച്ചിരിക്കാതെ വെള്ളിത്തിരയിലെ ദൈവത്തെ മുന്നില്‍ കണ്ടപ്പോള്‍ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു.

ഇന്ത്യയെക്കൂടാതെ യുഎസ്സിലും കാനഡയിലും യുകെയിലും മലേഷ്യയിലും കബാലിക്കുതിപ്പ് തുടരുന്നതിനിടയിലാണ് ആരാധകര്‍ക്കാവേശമായി താരവുമെത്തിയത്. തീയറ്ററില്‍ താരവുമെത്തിയതോടെ ആരാധകരുടെ ആവേശം വാനോളമുയര്‍ന്നു. ചിലര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് രജനിയെ കൈവീശിക്കാണിച്ച് ഹര്‍ഷാരവം മുഴക്കി.

ഇന്ത്യയില്‍ മാത്രം 12000 തീയേറ്ററുകളിലാണ് കബാലി ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യ ദിനത്തില്‍ മാത്രം 2.7 മില്ല്യണ്‍ ഡോളര്‍ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന് ഖ്യാതിയാണ് കബാലി നേടിയെടുത്തത്. മുടക്കുമുതല്‍ ആദ്യ ദിനത്തില്‍ തന്നെ തിരിച്ചുനേടിയെന്ന് ചിത്രത്തിന്റെ വിതരണക്കാരും സമ്മതിച്ചുകഴിഞ്ഞു.

DONT MISS
Top