മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ പുതിയ ചിത്രം; തൊണ്ടിമുതലും ദൃക്‌സാക്ഷിയും; നായകന്‍ ഫഹദ് ഫാസില്‍

dileesh-pothan

ദിലീഷ് പോത്തനും ഫഹദ് ഫാസിലും

ഇടുക്കിയുടെ സൗന്ദര്യം പകര്‍ത്തിയ മഹേഷിന്റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ദിലീഷ് പോത്തനൊരുക്കുന്ന പുതിയ ചിത്രമെത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

മഹേഷിന്റെ പ്രതികാരത്തിലൂടെ തിളങ്ങിയ സൗബിന്‍ ഷാഹിറും അലന്‍സിയറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതസംവിധാനം.

DONT MISS
Top