സൗദിയില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു

divorceറിയാദ്: സൗദി അറേബ്യയില്‍ വിവാഹ മോചനം നേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഇവയില്‍ അധികവും നിയമപരമായി വിവാഹമോചനം നേടിയവരല്ലെന്നും നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബ തര്‍ക്കക്കേസുകളില്‍ 40,394 എണ്ണത്തിന് വാവാഹ മോചനം അനുവദിച്ചു. എന്നാല്‍ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യാതെ നിരവധി വിവാഹ മോചനങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ദമ്പതികള്‍ തമ്മിലുളള ചെറിയ അസ്വാരസ്യങ്ങള്‍ വിവാഹ മോചനത്തിലേക്ക് നയിക്കുന്നുണ്ടെന്ന് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മവദ്ദ ചാരിറ്റബിള്‍ സൊസൈറ്റി ഡറക്ടര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അലി അല്‍ റാദി പറഞ്ഞു. ദീര്‍ഘ കാലം അകന്നു കഴിയുന്ന ദമ്പതികള്‍ നിയമ പരമായി വിവാഹ മോചനം നേടുന്നില്ല. ഇത്തരം രഹസ്യ വിവാഹ മോചനങ്ങള്‍ സൗദി സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതികളിലെത്തുന്ന ചില വിവാഹ മോചന കേസുകള്‍ക്ക് ദമ്പതികള്‍ തമ്മിലുളള പ്രായ വ്യത്യാസം കാരണമാകുന്നുന്നുണ്ട്. ഇവര്‍ വിവാഹ മോചനം നേടാതെ കഴിയുന്നുണ്ടെല്ലെങ്കിലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ചിലര്‍ കുട്ടികളുടെ ഭാവിയെ ഓര്‍ത്ത്് ഒരു വീട്ടില്‍ കഴിയുന്നു. സംസാരവും ശാരീരിക ബന്ധവും ഇത്തരം ദമ്പതിമാര്‍ തമ്മില്‍ ഇല്ലെന്നും സര്‍വേകളിലും പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്നും മുഹമ്മദ് ബിന്‍ അലി അല്‍ റാദി വ്യക്തമാക്കി.

DONT MISS
Top