ഗായകന്‍ മുകേഷ് ചന്ദിന് ഡൂഡിലൊരുക്കി ഗൂഗിള്‍

mukesh-chand
പ്രശസ്ത ഹിന്ദി പിന്നണി ഗായകന്‍ മുകേഷ് ചന്ദ് മാതുറിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. മുകേഷ് ചന്ദിന്റെ 93ആം ജന്മദിനത്തിലാണ് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. കയ്യില്‍ മൈക്കുമായി നില്‍ക്കുന്ന മുകേഷിന്റെ ചിത്രമാണ് ഡൂഡിലില്‍ ഒരുക്കിയിരിക്കുന്നത്. ഹിന്ദി പിന്നണിഗാന രംഗത്ത് ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് മുകേഷ്. 1923 ജൂലൈ 22ന് ദില്ലിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ്. 1945ല്‍ പുറത്തിറങ്ങിയ പെഹലി നസര്‍ എന്ന ചിത്രമാണ് മുകേഷ് എന്ന ഗായകനെ ബോളിവുഡില്‍ പ്രശസ്തനാക്കിയത്. 1976 ഓഗസ്റ്റ് 27ന് തന്റെ 53ആം വയസിലായിരുന്നു അദ്ദേഹം അന്തരിച്ചത്.

DONT MISS
Top