ചെന്നൈ ഉത്സവ ലഹരിയില്‍: കബാലി കാണാന്‍ ജയറാമും കാളിദാസും എത്തി

jayaram
ചെന്നൈ: ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന കബാലിയുടെ വരവോടെ തമിഴ്‌നാട് ഉത്സവ ലഹരിയില്‍. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ തമിഴ്‌നാട്ടില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കള്‍ ആഘോഷമാക്കി. നാലു മണിക്കായിരുന്നു ചെന്നൈയിലെ തിയറ്ററുകളില്‍ ആദ്യ ഷോ. ചലച്ചിത്ര താരങ്ങളായ ജയറാമും കാളിദാസുമടക്കമുള്ളവര്‍ ആദ്യഷോയ്‌ക്കെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം രണ്ടായിരത്തിലേറെ തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. 500-1000 രൂപയാണ് ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല. കേരളത്തില്‍ മുന്നുറോളം തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാന നഗരങ്ങളിലെ തിയറ്ററുകളില്‍ രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു. കേരളത്തില്‍ കബാലി ഏറ്റവുമധികം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്നത് പാലക്കാട്ടാണ്. ഇന്നലെ രാത്രി മുതല്‍ തന്നെ തിയ്യേറ്ററുകളില്‍വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്ക തിയറ്ററുകളിലും രാവിലെ 4 മണിക്ക് തന്നെ ഷോ ആരംഭിച്ചു. തമിഴ്‌നാടിനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് കേരളത്തിലും തിയ്യറ്ററുകളില്‍ കബാലിക്ക് ലഭിക്കുന്ന സ്വീകരണം.

DONT MISS
Top